കോഴിക്കോട് റോഡില്‍ വര്‍ണപുക പടര്‍ത്തി യുവാക്കളുടെ അഭ്യാസ യാത്ര; വീഡിയോ

കോഴിക്കോട് നാദാപുരത്ത് റോഡില്‍ വര്‍ണ പുക പടര്‍ത്തി യുവാക്കളുടെ അഭ്യാസ വാഹന യാത്ര. വിവാഹാഘോഷത്തിന്റെ ഭാഗമായി നാദാപുരം ആവോലത്ത് മുതല്‍ പാറക്കടവ് വരെ 5 കിലോമീറ്റര്‍ ദൂരത്തിലാണ് യുവാക്കള്‍ അപകട യാത്ര നടത്തിയത്. ഈ കഴിഞ്ഞ ഞായറാഴ്ച നടന്ന കല്യാണ പരിപാടികള്‍ക്കിടയാണ് യുവാക്കളുടെ അഭ്യാസപ്രകടനം. വിവാഹ സംഘത്തോടൊപ്പം സഞ്ചരിച്ച ഇവര്‍ അപകടകരമായ വിധത്തില്‍ വാഹനം ഓടിക്കുകയായിരുന്നു.

ALSO READ: ഇനി മുതൽ ബലാത്സംഗകേസ് പ്രതികൾക്ക് വധശിക്ഷ ; ചരിത്രപരമായ ‘അപരാജിത ബിൽ’ പാസ്സാക്കി മമത ബാനർജി

മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാതെ പുക പടര്‍ത്തി മൂന്ന് കാറുകളിലായി നാദാപുരം ആവോലത്ത് മുതല്‍ പാറക്കടവ് വരെ 5 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു അപകട യാത്ര. ഇവരുടെ വാഹനത്തിന് പിന്നിലുണ്ടായിരുന്ന 40ഓളം വാഹനങ്ങളെ കടത്തിവിടാതെയാണ് യുവാക്കളുടെ അഭ്യാസ പ്രകടനം. കൂടാതെ കളര്‍ പുക കാറുകളില്‍ നിന്നും പുറത്ത് വിട്ടത് മറ്റ് യാത്രക്കാര്‍ക്ക് അസ്വാസ്ഥ്യം ഉണ്ടാക്കി. പിറകിലെ വാഹനത്തില്‍ ഉള്ളവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി ഉണ്ടാകുമെന്ന് വടകര ആര്‍ടിഒ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ALSO READ: നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപക്ഷേ; വിശദീകരണം തേടി ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News