അസാധ്യം എന്ന് കരുതിയിരുന്ന പല കാര്യങ്ങളും സാധ്യമാക്കുന്ന ഒരു സംവിധാനമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. സർഗാത്മകമായ മനസുണ്ടെങ്കിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിരവധി അത്ഭുതങ്ങൾ രൂപപ്പെടുത്താനാകും. ഇപ്പോഴിതാ എ ഐ ഉപയോഗിച്ച് 1985ൽ നടന്ന തന്റെ അച്ഛന്റെയും അമ്മയുടെയും വിവാഹ ചിത്രങ്ങളിലൂടെ ഒരു എഐ ചലനചിത്രം സൃഷ്ടിച്ചിരിക്കുകയാണ് മകൻ അസ്വിനോ സിഗ്നി.
1985ൽ ആയിരുന്നു സിഗ്നി ദേവരാജിന്റെയും മണി ദേവരാജിന്റെയും വിവാഹം. അക്കാലത്തെ ട്രെന്‍ഡനുസരിച്ച് ബ്ലാക് ആൻഡ് വൈറ്റ് ചിത്രങ്ങളും പേരിന് കുറച്ച് ‘കളർ പടങ്ങളും’ വിവാഹ ചടങ്ങിൽ വെച്ച് എടുത്തിരുന്നു. വീട്ടിൽ സൂക്ഷിച്ചുവച്ച ആൽബം കാലക്രമേണ ദ്രവിച്ചു തുടങ്ങുകയും അതിനെ സംരക്ഷിക്കാൻ വേണ്ടി 2000ൽ സ്കാനിങ് സംവിധാനം ഉപയോഗിച്ച് ചിത്രം സിഡിയിലാക്കി. തുടർന്ന് അത് പിന്നീട് ഡിജിറ്റലാക്കി മാറ്റുകയും ചെയ്തു.
മകൻ അസ്വിനോ സിഗ്നിക്കാണ് ഈ ചിത്രങ്ങൾ കണ്ടപ്പോൾ എന്തുകൊണ്ട് ഇവ എ ഐ സഹായത്തോടെ ചലിപ്പിച്ചുകൂടാ എന്ന ചിന്ത തോന്നിയത്. അതിന് കാരണമായി അടുത്തിടെ കണ്ട ചില റീലുകളും അസ്വിനോയെ സഹായിച്ചു. തുടർന്ന് എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പഴയ ചിത്രങ്ങളെല്ലാം ചലിക്കുന്ന താരത്തിലാക്കി മാറ്റുകയും ഇത് ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുകയും ചെയ്തു. നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ അഭിനന്ദന കമന്റുകളുമായി രംഗത്തെത്തിയത്. ഒരിക്കലും നടക്കില്ലെന്ന് കരുതിയ ഒരു കാര്യമാണ് ഇപ്പോൾ സാധ്യമായിരിക്കുന്നത്. അതിന്റെ സന്തോഷത്തിലാണ് സിഗ്നി ദേവരാജ് മണി ദേവരാജ് ദമ്പതികൾ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here