പതിനൊന്ന് ബ്രദേഴ്‌സിന് ‘ഒരനിയത്തി പ്രാവ്’; വൈറലായി വിവാഹ വീഡിയോ

വിവാഹ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വിവാഹ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പാലക്കാട് ആലത്തൂര്‍ സ്വദേശിനിയായ അര്‍ച്ചനയുടെ വിവാഹ വീഡിയോയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം കവര്‍ന്നിരിക്കുന്നത്. പതിനൊന്ന് ‘ബ്രദേഴ്‌സ്’ ചേര്‍ന്ന് കുഞ്ഞുപെങ്ങളെ തൊട്ടിലാട്ടുന്നതാണ് വീഡിയോയില്‍.

Also Read- ‘ഒരു നടന്റെ പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്; പ്രസ്താവന നടത്തുമ്പോള്‍ ഉത്തരവാദിത്വം വേണം’; ടിനി ടോമിനെതിരെ ബി. ഉണ്ണികൃഷ്ണന്‍

കസിന്‍സ് ഉള്‍പ്പെടെ പതിനൊന്ന് സഹോദരങ്ങളുടെ ഏക സഹോദരിയാണ് അര്‍ച്ചന. സഹോദരന്മാര്‍ക്കൊപ്പം അര്‍ച്ചന നടക്കുന്നതും അവളെ അവര്‍ തൊട്ടിലാട്ടുന്നതുമാണ് വീഡിയോയില്‍. പശ്ചാത്തലത്തില്‍ അനിയത്തിപ്രാവ് എന്ന ചിത്രത്തിലെ ‘അനിയത്തിപ്രാവിന് പ്രിയരിവര്‍ നല്‍കും’ എന്ന പാട്ടും കേള്‍ക്കാം. ഇത് വീഡിയോയെ കൂടുതല്‍ ഹൃദ്യമാക്കുന്നു.

Also Read- ഇപ്പോള്‍ സിംഗിള്‍ അല്ല കമ്മിറ്റഡാണ്, പക്ഷേ ആരെയും കല്യാണം കഴിക്കാന്‍ വയ്യ: അഭയ ഹിരണ്‍മയി

ഫോട്ടോഗ്രാഫര്‍ സനോജ് കേശവാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇതുവരെ പന്ത്രണ്ട് ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോക്ക് ലൈക്കും കമന്റുമായി എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News