അച്ഛന് കൂട്ടൊരുക്കി മകന്‍; 72-ാം വയസില്‍ രവീന്ദ്രന്‍ പൊന്നമ്മയ്ക്ക് മിന്നുകെട്ടി; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വിവാഹം

വാര്‍ധക്യത്തില്‍ വിവാഹമോ എന്ന് ചോദിക്കുന്നവര്‍ക്ക് രവീന്ദ്രനും പൊന്നമ്മയും തങ്ങളുടെ ജീവിതം കാണിച്ചുകൊടുക്കും. കൂടെ മകന്‍ നല്‍കിയ പിന്തുണയെക്കുറിച്ചും പറയും. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയെക്കുറിച്ചാണ് പറയുന്നത്. ഇവിടെ വരന്‍ രവീന്ദ്രന്റെ പ്രായം 72, വധു പൊന്നമ്മയുടെ പ്രായമാകട്ടെ 63ഉം. വാര്‍ധക്യത്തിന്റെ ഏകാന്തതയില്‍ ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഇരുവര്‍ക്കും വഴിയൊരുക്കിയതാകട്ടെ രവീന്ദ്രന്റെ മകന്‍ രാജേഷും.

also read- മാനസികമായി വേദനിപ്പിച്ചു; സൈബർ ആക്രമണങ്ങളിൽ പരാതി നൽകി ജെയ്ക്കിന്റെ ഭാര്യ

ആലപ്പുഴയിലാണ് സംഭവം. മുഹമ്മ അഞ്ചുതൈയ്ക്കല്‍ എന്‍ കെ രവീന്ദ്രനും കഞ്ഞിക്കുഴി കരിക്കാട്ടില്‍ പൊന്നമ്മയുമാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ പൊന്നമ്മ ഒറ്റയ്ക്കായി. ഏഴ് വര്‍ഷം മുന്‍പാണ് രവീന്ദ്രന്റെ ഭാര്യ മരിച്ചത്. തുടര്‍ന്ന് ബിസിനസും മറ്റുമായി മുന്നോട്ടുപോകുകയായിരുന്നു. ഇതിനിടെ പ്ലംമ്പിങ് ജോലികള്‍ക്കായി രവീന്ദ്രന്റെ മകന്‍ രാജേഷ് പൊന്നമ്മയുടെ വീട്ടിലെത്തി. പൊന്നമ്മയുടെ ദുരിത ജീവിതം കണ്ട രാജേഷ് അച്ഛന് കൂട്ടായി പൊന്നമ്മയെ ആലോചിക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി.

also read- കേരളത്തില്‍ ആദ്യമായി അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവല്‍; ഒക്ടോബര്‍ 2 മുതല്‍ 5 വരെ കൊച്ചിയില്‍

പൂഞ്ഞിലിക്കാവ് കാവുങ്കല്‍ ദേവീക്ഷേത്രത്തില്‍വെച്ച് കഴിഞ്ഞ ദിവസമാണ് വിവാഹം നടന്നത്. രവീന്ദ്രന്റെ മകനും മരുമക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പൊന്നമ്മയുടെ അടുത്ത ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തു. വയസാംകാലത്ത് വിവാഹമോ എന്ന് ചോദിക്കുന്നവര്‍ക്ക് തങ്ങളുടെ ജീവിതം കാണിച്ചുകൊടുക്കുകയാണ് രവീന്ദ്രനും പൊന്നമ്മയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News