വിവാഹം നടക്കണമെങ്കില്‍ വധുവിന് വേണ്ടിയുള്ള എഗ്രിമെന്റില്‍ ഒപ്പ് വയ്ക്കണം; ഒടുവില്‍ വരന്‍ ചെയ്തതിങ്ങനെ, വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് ഒരു വിവാഹ വീഡിയോയാണ്. വധുവിന്റെ കസിന്‍ സഹോദരങ്ങളും സുഹൃത്തുക്കളും വരന് നേരെ നീട്ടിയിരിക്കുന്ന ഒരു എഗ്രിമെന്റില്‍ വരന്‍ ഒപ്പ് വയ്ക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

വിവാഹമണ്ഡപത്തിലേക്ക് നടന്നെത്തുന്ന വരനെയും വധുവിനെയുമാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. തുടര്‍ന്ന് അതിന് മുമ്പിലായി നില്‍ക്കുന്ന, വധുവിന്റെ കസിന്‍ സഹോദരങ്ങളും സുഹൃത്തുക്കളും വരന് നേരെ ഒരു എഗ്രിമെന്റ് നീട്ടുകയാണ്.

എന്നാല്‍ ഇത് കണ്ടതോടെ വരന്‍ കണ്ണടച്ചുകൊണ്ട് എഗ്രിമെന്റില്‍ ഒപ്പിടുകയാണ്. ഒരുപാട് ഗൗരവമുള്ള കാര്യങ്ങളൊന്നുമല്ല കരാറില്‍ എഴുതിയിരിക്കുന്നത്. കരാറില്‍ എഴുതിയിരിക്കുന്നതൊന്നും വരന്‍ വായിച്ചുനോക്കുന്നില്ല. പേന വാങ്ങി കണ്ണും പൂട്ടിയാണ് വരന്‍ കരാറില്‍ ഒപ്പ് വയ്ക്കുന്നത്.

എപ്പോഴും കാജലിനെ (വധുവിനെ) സുരക്ഷിതയാക്കി വയ്ക്കണം, ഉപാധികളില്ലാതെ അവളെ സ്‌നേഹിക്കണം, ഓരോ വര്‍ഷവും മൂന്ന് അവധിക്കാല ആഘോഷങ്ങളെങ്കിലും നടത്തണം, മറ്റെന്തിനെക്കാളും ഉപരി അവളുടെ സന്തോഷത്തിന് പ്രാധാന്യം നല്‍കണം… ഇങ്ങനെ പോകുന്നു കരാറിലെ നിയമങ്ങള്‍.

View this post on Instagram

A post shared by Kajal J (@kajeswani)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News