‘വീക്കെൻഡ് വിത്ത് വാട്ടർ മെട്രോ’, വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ പ്രദർശന വിൽപ്പന മേള

ചെറുകിട വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനായി വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിൽ ‘വീക്കെൻഡ് വിത്ത് വാട്ടർ മെട്രോ’ എന്ന പേരിൽ പ്രദർശന വിൽപ്പന മേള ഒരുങ്ങുന്നു. വലിയ തുക വാടക നൽകാതെ തന്നെ ഉത്പന്നങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ചെറുകിട വ്യവസായികളെ സഹായിക്കുന്നതിനായി മെയ് 20,21 തീയതികളിലാണ് മേള സംഘടിപ്പിക്കുന്നത്.

രാവിലെ 9 മുതൽ വൈകിട്ട് 7 മണി വരെ വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിന്റെ ഒന്നാം നിലയിലാണ് മേള. ഭക്ഷ്യവസ്തുക്കൾ,പഴങ്ങൾ, പച്ചക്കറികൾ, ജ്യൂസ്, വിവിധ ഇനം മാങ്ങകൾ, പച്ചക്കറി വിത്തുകൾ, കുട്ടികൾക്ക് സ്കൂളിലേക്ക് ആവശ്യമായ വസ്തുക്കൾ, ചെടികൾ, ക്രാഫ്റ്റ് വസ്തുക്കൾ എന്നിവ മേളയിലുണ്ടാകും. ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രവർത്തിക്കുന്ന സ്‌മൃതി സ്കൂളിന്റെ നേതൃത്വത്തിൽ നടക്കുന്ന വൈപ്പിൻ വാട്ടർ മെട്രോ ടെർമിനലിലെ മേള ആക്സിസ് ബാങ്ക് ആണ് അവതരിപ്പിക്കുന്നത്. ചെറുകിട വ്യവസായികൾക്ക് 9400210779 എന്ന നമ്പറിൽ വിളിച്ച് മേളയിൽ രജിസ്റ്റർ ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News