വയനാട് ദുരന്തമുണ്ടായി ആഴ്ചകള്‍ കഴിഞ്ഞിട്ടും കേരളത്തിന് കേന്ദ്ര സഹായമില്ല!

modi

മലയാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും, കെ സുരേന്ദ്രനും. സംസ്ഥാനത്തിന്റെ കൈയ്യില്‍ ആവശ്യത്തില്‍ കൂടുതല്‍ പണമുണ്ടെന്നാണ് ഇരുവരുടെയും വിചിത്ര വാദം. വയനാട് ദുരന്തമുണ്ടായി ആഴ്ചകള്‍ കഴിഞ്ഞിട്ടും 1 രൂപയുടെ പോലും കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ തന്നില്ലെന്നിരിക്കെയാണ് തെറ്റിദ്ധരിപ്പിക്കാനുള്ള പുതിയ നീക്കം.

ALSO READ:പിടിക്കപ്പെടുമെന്ന് മനസ്സിലാക്കി; കല്ല്യാണവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് കടന്ന് മോഷ്ടാവ്

26000 കോടി സംസ്ഥാനത്തിന് നഷ്ടമുണ്ടായ 2018ലെ പ്രളയത്തില്‍ കേരളം ആവശ്യപ്പെട്ടത് 6000 കോടി രൂപ. കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 2094 കോടി മാത്രം. ഇതില്‍ നിന്നും വിമാനക്കൂലി ഇനത്തില്‍ 102 കോടി കേന്ദ്രം തിരിച്ചു പിടിച്ചു. 2019ലെ പ്രളയത്തില്‍ 2101 കോടി രൂപ കേരളം ആവശ്യപ്പെട്ടു. എന്നാല്‍ ഒരു രൂപ പോലും കേന്ദ്രം കേരളത്തിന് ഇതുവരെയും നല്‍കിയില്ല. വയനാട് മഹാദുരന്തമുണ്ടായത് ജൂലൈ 30നാണ്. കൊല്ലപ്പെട്ടവര്‍ 500 നു മുകളില്‍. തെലങ്കാനയിലും ആന്ധ്രയിലും ഓഗസ്റ്റ് അവസാനം പ്രളയമുണ്ടായി. കൊല്ലപ്പെട്ടത് 32 പേര്‍. ഈ സംസ്ഥാനങ്ങള്‍ക്ക് മോദി സര്‍ക്കാര്‍ നല്‍കിയത് 3448 കോടി രൂപയാണ്. കേരളത്തിനാകട്ടെ വട്ടപ്പൂജ്യവും. ബിജെപിയുടെ കേരള വിരോധം തുറന്നുകാട്ടുന്നതാണ് ഈ കണക്കുകള്‍.

ALSO READ:പാലക്കാട്‌ ജില്ലയിലെ വിവിധ താലൂക്കുകളിൽ പട്ടയമേള നടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News