86 കിലോയിൽ നിന്നും 57 കിലോയിലേക്കുള്ള ജേണിയുണ്ട്; വെയിറ്റ് ലോസിനെ പറ്റി തുറന്ന് പറഞ്ഞ് അവതാരക പാര്‍വതി കൃഷ്‍ണ

ശരീര ഭാരം കുറക്കാനെടുത്ത ശ്രമങ്ങളെക്കുറിച്ച് പറഞ്ഞ് അവതാരക പാര്‍വതി കൃഷ്‍ണ. ഗര്‍ഭിണിയാവുന്നതിന് മുന്‍പ് 55-57 കിലോ ഒക്കെയായിരുന്നു തന്റെ വെയ്റ്റ് എന്നും ഗര്‍ഭിണിയായപ്പോള്‍ 86 കിലോവരെ പോയിരുന്നു എന്നും പാര്‍വതി കൃഷ്‍ണ പറയുന്നു. പ്രസവശേഷം വണ്ണം കുറഞ്ഞ് 82ല്‍ ഒക്കെ എത്തിയിരുന്നു. എന്നാൽ 86ല്‍ നിന്നും 57ലേക്കുള്ള ജേണിയുണ്ട്. 28-30 കിലോയോളം കുറച്ചത് തനിക്ക് തന്നെ അഭിമാനം തോന്നുന്ന കാര്യമാണ് എന്ന് പാർവതി പറഞ്ഞു. ഞാന്‍ തിരഞ്ഞെടുത്ത ടീം എന്നെ പ്രോപ്പറായി ഗൈഡ് ചെയ്യുന്നുണ്ടായിരുന്നു. എന്തൊക്കെ കഴിക്കാം, കഴിക്കരുത് എന്നൊക്കെ അവര്‍ വിശദമായി പറഞ്ഞ് തന്നിരുന്നു എന്നും പാർവതി സൂചിപ്പിച്ചു.

വെയിറ്റ് ലോസ് സമയത്ത് ഞാന്‍ മോനെ ഫീഡ് ചെയ്യുന്നുണ്ടായിരുന്നു. മോന് മുലപ്പാല്‍ കൊടുക്കുന്നത് രണ്ട് മാസം മുന്‍പാണ് നിര്‍ത്തിയത്. കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് മുന്‍പ് എങ്ങനെയെങ്കിലും വെയ്റ്റ് കുറയ്ക്കണം എന്ന നിശ്ചയദാര്‍ഢ്യത്തിലായിരുന്നു ഞാന്‍ എന്നും പാർവതി വ്യക്തമാക്കുന്നു. വെയ്റ്റ് 64ല്‍ എത്തിയതില്‍ പിന്നെ കുറയുന്നത് വലിയ ടാസ്‌ക്കായിരുന്നു. ആദ്യത്തെ രണ്ടുമൂന്ന് മാസം കൊണ്ട് 20 കിലോ കുറഞ്ഞിരുന്നു. ആരുടെയെങ്കിലും നിര്‍ബന്ധത്തിന് വഴങ്ങി തടി കുറയ്ക്കാന്‍ നില്‍ക്കരുത് എന്നും പാർവതി പറഞ്ഞു.

also read; മോദിയുടെ വസതിയിൽ ബിജെപി നേതാക്കളുടെ അടിയന്തരയോഗം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News