ചിലര്‍ക്ക് ശരീരഭാരം പെട്ടെന്ന് കുറയുകയും കൂടുകയും ചെയ്യാറുണ്ട്. വ്യായാമങ്ങള്‍ ഒന്നും ചെയ്യാതെ ശരീരഭാരം കുറയുന്നത് അപകടകരമാണെന്നാണ് പഠനം പറയുന്നത്.
ALSO READ; ‘കേരളത്തിന്റെ പ്രതിഷേധം രാജ്യം ഏറ്റെടുത്തു, പ്രസംഗങ്ങൾ ആവേശഭരിതമായിരുന്നു’: മന്ത്രി പി രാജീവ്
പെട്ടെന്ന് ശരീരഭാരം കുറയുന്നത് അര്‍ബുദ ലക്ഷണമാകാമെന്നാണ് ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തിയിരിക്കുന്നത്.
അന്നനാളി, വയര്‍, കരള്‍, ബൈലിയറി ട്രാക്ട്, പാന്‍ക്രിയാസ്, ശ്വാസകോശം, വന്‍കുടല്‍, മലാശയം എന്നിവയുമായി ബന്ധപ്പെട്ട അര്‍ബുദങ്ങള്‍ ഭാരക്കുറവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ALSO READ; കിളിമാനൂരില്‍ ഭാര്യയുടെ കഴുത്തിന് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്, പിന്നാലെ കീഴടങ്ങി
അര്‍ബുദത്തിന്റെ ആദ്യ ഘട്ടങ്ങളിലും അവസാന ഘട്ടങ്ങളിലും സമാനമായ തോതില്‍ ഭാരനഷ്ടം നിരീക്ഷിച്ചതായി പഠനം പറയുന്നുണ്ട്.മാത്രമല്ല അര്‍ബുദം കൂടാതെ തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രശ്നങ്ങള്‍, ഹൃദയാഘാതം, അഡ്രിനല്‍ ഗ്രന്ഥിയെ ബാധിക്കുന്ന അഡിസണ്‍സ് രോഗം, പാര്‍ക്കിന്‍സണ്‍സ് രോഗം, എയ്ഡ്സ്, പെപ്റ്റിക് അള്‍സര്‍, അള്‍സറേറ്റവ് കോളിറ്റിസ്, വിഷാദ രോഗം എന്നിവയെല്ലാം തന്നെ ശരീരഭാരം കുറയാന്‍ കാരണമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here