പുതുവർഷം പിറന്നു; പ്രതീക്ഷകളുമായി 2024

പുതുവർഷം പിറന്നു. ലോകമെങ്ങും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും 2024 നെ വരവേറ്റു. രാജ്യത്തെ വിവിധയിടങ്ങളിളെല്ലാം വ്യത്യസ്‍തമായ ന്യൂയെർ ആഘോഷങ്ങളാണ് ഉണ്ടായിരുന്നത്. പാട്ടും ഡാന്‍സുമൊക്കെയായി പുതുവർഷം ആഘോഷിക്കുകയാണ് ജനങ്ങള്‍.

ALSO READ: മുൻ കെപിസിസി പ്രസിഡന്റിന് പോലും സഹിക്കാൻ കഴിയാത്ത നയങ്ങളാണ് കോൺഗ്രസിന്റേത്: മന്ത്രി വി ശിവൻകുട്ടി

ശുഭ പ്രതീക്ഷയുമായി മലയാളികളും 2024 നെ വരവേറ്റു. കേരളത്തിലെ നഗര-ഗ്രാമീണ മേഖലകളിലുമെല്ലാം പുതുവർഷ ആഘോഷങ്ങള്‍ തകർത്തു. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ പുതുവത്സരം ആഘോഷിക്കാനായി നിരവധിയാളുകൾ എത്തി. പുതുവർഷത്തെ വരവേറ്റ് കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിച്ചു. അലങ്കാര ദീപങ്ങളും പരിപാടികളുമൊക്കെയായി തിരുവനന്തപുരവും പുതുവര്‍ഷത്തെ വരവേറ്റു. ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിവിധയിടങ്ങളിലായി പുതുവത്സരാഘോഷം നടന്നു.

ALSO READ: ശ്രദ്ധിക്കാം! പുതുവര്‍ഷത്തിലെ മാറ്റങ്ങൾ
അതേസമയം പുതുവർഷം ആദ്യമെത്തിയത് കിരിബാത്തി ദ്വീപുകളിലാണ്. ഇന്ത്യൻ സമയം മൂന്നരയ്ക്ക് ആണ് ഇവിടെ പുതുവർഷം പിറന്നത്. നാലരയോടെയാണ് ന്യൂസീലൻഡ് പുതുവർഷത്തെ വരവേറ്റത്. ആറരയോടെ ഓസ്ട്രേലിയയിലും പുതുവർഷമെത്തി. ഒൻപതരയോടെ ചൈനയിലും പുതുവർഷം പിറന്നു . തായ് ലാന്‍ഡിലും പുതുവര്‍ഷമെത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News