ഗുജറാത്തിലെ ഭാവൻ നഗറിൽ നടന്ന 49 മത് നാഷണൽ സീനിയർ ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ റണ്ണേഴ്സ് ആപ്പ് ആയ കേരള വനിത ടീമിന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കേരള ബാസ്കറ്റ് ബോൾ അസോസിയേഷനും, ആലപ്പുഴയിലെ ലെഗൻസി അക്കാദമിയും ചേർന്നാണ് സ്വീകരണം നൽകിയത്.
also read: ഐഎസ്എല്‍: ഗോവ- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍
ലീഗ് റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ ഛത്തീസ്ഗഢിനെ (76-45), ഉത്തർപ്രദേശിനെ (68-43), തമിഴ്നാട് (71-52), ആതിഥേയരായ ഗുജറാത്ത് (67-59) എന്നിവയെ പരാജയപ്പെടുത്തി പൂളിൽ ഒന്നാമതെത്തിയ കേരളം ക്വാർട്ടർ ഫൈനലിൽ മഹാരാഷ്ട്രയെ (68-27) തോൽപിച്ചു, സെമിയിൽ ഡൽഹിയെ 69-62) തോൽപിച്ചു ഫൈനലിൽ അന്താരാഷ്ട്ര താരങ്ങളുമായി ഇറങ്ങിയ ഇന്ത്യൻ റെയിൽവേ യോട് (53-86) എന്ന സ്കോറിലാണ് പരാജയപ്പെട്ടത്. ഗുജറാത്തിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിലാണ് ടീമിനെ ആലപ്പുഴയിൽ സ്വീകരിച്ചത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here