വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിന് സ്വീകരണം നൽകുന്ന 15 ന് സംസ്ഥാനത്ത് പ്രാദേശിക തലത്തിൽ ആഹ്ലാദ പ്രകടനം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന ആശയം മുന്നോട്ട് വച്ചത് ഇകെ നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
also read: യുദ്ധഭൂമിയിൽ നിന്ന് അവർ തിരിച്ചെത്തി, ആശ്വാസ തീരത്ത് കേരളം
എകെ ആന്റണി കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന കാലത്ത് ചൈനീസ് പങ്കാളിത്തത്തിന്റെ പേരിലാണ് തുറമുഖ നിർമ്മാണ കരാർ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് എത്തിയ ആദ്യ കപ്പലിന് സ്വീകരണം നൽകുന്ന 15 ന് സംസ്ഥാനത്ത് പ്രാദേശിക തലത്തിൽ ആഹ്ലാദ പ്രകടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ പദ്ധതിയുടെ ക്രഡിറ്റ് സിപിഎം മാത്രം എടുക്കേണ്ടെന്നും എല്ലാവരും എടുത്തോട്ടെയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ക്രെഡിറ്റ് എടുക്കാൻ വരുന്നവർ പദ്ധതി നിർത്തിവയ്ക്കാൻ വേണ്ടി പലതവണയും ശ്രമിച്ചിട്ടുണ്ടെന്നും അവിടെ ചില പ്രശ്നങ്ങളുണ്ട് അവ പരിഹരിച്ച് മുന്നോട്ടുപോകുംമെന്നും അദ്ദേഹം പറഞ്ഞു. അവരുടെ താൽപര്യം കൂടി സംരക്ഷിച്ചാകും മുന്നോട്ട് പോവുകഎന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വിഴിഞ്ഞം പദ്ധതിക്കെതിരെ സമരം നടന്നല്ലോയെന്നും ആ ഘട്ടത്തിലൊക്കെ പദ്ധതി ഉപേക്ഷിക്കില്ലെന്ന നിലപാടാണ് സർക്കാർ എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here