ഒളിമ്പ്യന് സ്വീകരണം; പി ആർ ശ്രീജേഷിനെ വരവേറ്റ് നാട്

മലയാളികളുടെ അഭിമാനമായി പാരിസ് ഒളിമ്പിക്സ് മെഡൽ നേട്ടമുൾപ്പെടെ തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ മെഡലുകൾ നേടിയ ഏക മലയാളി കായിക താരമാണ് ഒളിമ്പ്യൻ പത്മശ്രീ പി ആർ ശ്രീജേഷ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ ആയിരുന്ന ഗവൺമെന്റ് ജി.വി.രാജ സ്പോർട്സ് സ്കൂളിൽ 2000 – 2006 കാലഘട്ടത്തിൽ പഠനം പൂർത്തിയാക്കിയ ശ്രീ പി. ആർ ശ്രീജേഷ് 2012 ലെ ലണ്ടൻ ഒളിമ്പിക്സിൽ പങ്കെടുത്തതിനെ തുടർന്ന് 2013 ൽ പൊതുവിദ്യാഭ്യാസ വകുപ്പ് അസിസ്റ്റൻറ് സ്പോർട്സ് ഓർഗനൈസറായി നിയമനം നൽകി. 2013 ദക്ഷിണകൊറിയയിലെ ഇഞ്ചിയോണിൽ നടന്ന പതിനേഴാമത് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയതിനെ തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ തസ്തികയിലേക്ക് പ്രമോഷൻ നൽകി.

Also Read: ‘രഞ്ജിത്തിനെതിരായ ആരോപണത്തിൽ നടപടി സംബന്ധിച്ച് സർക്കാറിനോട് റിപ്പോർട്ട് തേടും’: പി സതീദേവി

2021 ൽ ടോക്കിയോ നടന്ന ഒളിമ്പിക്സിലെ മെഡൽ നേട്ടത്തെ തുടർന്ന് ജോയിന്റ് ഡയറക്ടറായി പൊതു വിദ്യാഭ്യാസ വകുപ്പിൽ പ്രമോഷൻ നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്പോർട്സ് സ്കൂളിൽ പഠിച്ച് മികച്ച കായിക നേട്ടങ്ങൾ സ്വന്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ കൂടിയായ ശ്രീ.പി.ആർ ശ്രീജേഷിന്റെ നേട്ടങ്ങൾ വേറെ പ്രശംസനീയമാണ്. ഈ മാസം 26ന് വൈകുന്നേരം 4 മണിക്ക് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം തിരുവനന്തപുരത്ത് ബഹു. കേരള മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ വിപുലമായ സ്വീകരണം നൽകുന്നു.

Also Read: ഏഴാംക്ലാസ് പരീക്ഷയ്ക്കെത്തി ഇന്ദ്രൻസ്; അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി

അന്നേദിവസം രണ്ട് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന വിപുലമായ ഘോഷയാത്രടക്കം ആയിരക്കണക്കിന് വിദ്യാർഥികൾ, കായിക സ്നേഹികൾ, പൊതുജനങ്ങൾ തുടങ്ങിയവരുടെ പങ്കാളിത്തത്തോടെ വിപുലമായി പരിപാടി നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഘോഷയാത്ര സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റ്, എ ജി ഓഫീസ്, യൂണിവേഴ്സിറ്റി കോളേജ്, പാളയം മാർക്കറ്റ്, യൂണിവേഴ്സിറ്റി ഹോസ്റ്റൽ, തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ്, പബ്ലിക് ഓഫീസ്, മ്യൂസിയം ജംഗ്ഷൻ, കനകക്കുന്ന് വഴി ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നു.സംസ്ഥാന സർക്കാരിന്റെ ഉപഹാരം ബഹു. മുഖ്യമന്ത്രി സമർപ്പിക്കും. മന്ത്രിമാർ, കായിക താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News