ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നല്‍കുമെന്നും സംസ്ഥാന സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നല്‍കും. യുഡിഎഫ് നല്‍കിയതിനേക്കാള്‍ കൂടുതല്‍ പണം പെന്‍ഷനായിട്ട് എല്‍ഡിഎഫ് നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ:വിഭാകര്‍ ശാസ്ത്രി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു
ഭക്ഷ്യവകുപ്പിന് 70 കോടി കൂടി അനുവദിച്ചിട്ടുണ്ട്. പ്ലാന്‍, നോണ്‍ പ്ലാന്‍ ഇനങ്ങള്‍ ചേര്‍ത്ത് ആകെ 1930 കോടി രൂപ ഭക്ഷ്യവകുപ്പിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ ഉറപ്പായും എത്തിക്കുമെന്നും അതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here