ക്ഷേമ പെൻഷൻ തട്ടിപ്പ്; 29 ജീവനക്കാർക്ക് സസ്പെൻഷൻ

SUSPENSION

ക്ഷേമ പെൻഷൻ അനർഹമായി കൈപ്പറ്റിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയെടുത്തു.അനർഹമായി പണം കൈപ്പറ്റിയ 29 ജീവനക്കാരെ സസ്പെൻഡ് ചെയ്യുന്നതായി അറിയിച്ച് ഉത്തരവായി.

പണം തട്ടിയ കൃഷി വകുപ്പിലെ ജീവനക്കാർക്കെതിരെയാണ് ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരിൽ നിന്നും കൈപ്പറ്റിയ തുക 18% പലിശ സഹിതം ഈടാക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

ALSO READ; അഭിനേതാക്കൾ പ്രതിഫലം കൂട്ടിയത് പ്രതിസന്ധിയായി; 2024ലെ സിനിമാവ്യവസായിക നഷ്ടം 700 കോടിയോളം രൂപയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

അടുത്തിടെ റവന്യൂ വകുപ്പിലെ മുപ്പത്തിനാലും സർവേയും ഭൂരേഖയും വകുപ്പിലെ നാല് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഇത് കൂടാതെ ഇവർ കൈപ്പറ്റിയ പണം പതിനെട്ട് ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കാനും തീരുമാനം ആയിരുന്നു. ഓഫീസ് അറ്റൻഡർ, സ്വീപ്പർ, വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ്, ടൈപ്പിസ്റ്റ്, ക്ലർക്ക് ഉൾപ്പടെ റവന്യൂ വകുപ്പിലെ മുപ്പത്തിനാലും, സർവേയും ഭൂരേഖയും വകുപ്പിലെ നാല് ഉദ്യോഗസ്ഥരെയുമാണ് സർവ്വീസിൽ സസ്‌പെൻഡ് ചെയ്തത്.

ധനവകുപ്പിന്‍റെ പരിശോധനയിലാണ് 1458 സർക്കാർ ഉദ്യോഗസ്ഥർ അനർഹമായി പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയ സർക്കാർ ജീവനക്കാർക്ക് നേരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഓരോ വകുപ്പുകളിലും ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു തുടങ്ങിയത്. നേരത്തെ മണ്ണ് സംരക്ഷണ വകുപ്പ്, കൃഷി, ആരോഗ്യം വകുപ്പുകളിലും നടപടി സ്വീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News