സംസ്ഥാനത്ത് ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരായ നടപടി തുടരുന്നു. പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാരെ സസ്പെന്‍റ് ചെയ്‌തു സർക്കാർ ഉത്തരവ് ഇറങ്ങി. അനധികൃതമായി ഇവർ പെൻഷൻ പറ്റിയതയി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് കടുത്ത നടപടി എടുത്തത്. പിഡബ്ലുഡി ചീഫ് എഞ്ചിനിയർ ആണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്.
ഇവരിൽ നിന്ന് അനധികൃതമായി കൈപ്പറ്റിയ പണം 18% പലിശ സഹിതം തിരിച്ചുപിടിച്ചേക്കും. പൊതുമരാമത്ത് വകുപ്പിൽ 47 പേർ അനധികൃതമായി പെൻഷൻ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. ഇതിൽ 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ഒരാൾ സർവീസിൽ നിന്ന് വിരമിച്ചിക്കുയും ചെയ്തു.
ALSO READ; ഫോറസ്റ്റ് ഭേദഗതി ബില്‍: നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള തീയതി ജനുവരി 10 വരെ നീട്ടി
വിവിധ വകുപ്പുകളിലായി 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയതായി കണ്ടെത്തിയത്. പെന്‍ഷന്‍ കൈപ്പറ്റിയവരില്‍ കോളേജ്, ഹയര്‍ സെക്കന്‍ഡറി അധ്യാപകർ ഉൾപ്പടെയുള്ളവർ ഉള്ളതായി കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. സംഭവത്തിൽ, വനം വകുപ്പ് അടക്കമുള്ളവരും നടപടി എടുത്തിരുന്നു. അതേസമയം, അച്ചടക്കനടപടിയെ സ്വാഗതം ചെയ്യുകയാണ് എന്ന് സർവ്വീസ് സംഘടനകൾ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here