ക്ഷേമ പെൻഷൻ തട്ടിപ്പിൽ വേഗത്തിൽ വകുപ്പുതല നടപടികളിലേക്ക് കടക്കാൻ വകുപ്പുകൾ. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേയ്ക്ക് ധനവകുപ്പ് കൈമാറും. പട്ടിക പ്രകാരം വകുപ്പ് തലത്തിൽ ആദ്യം വിശദീകരണം തേടും. തുടർന്ന് നടപടിയിലേയ്ക്ക് കടക്കും. ഓരോരുത്തരും തിരിച്ചടയ്ക്കേണ്ട പലിശ സഹിതമുള്ള തുകയുടെ വിശദാംശങ്ങളും വകുപ്പുകൾക്ക് കൈമാറും.
സാങ്കേതിക പിഴവ് ഒഴികെയുള്ള മറ്റ് കാരണങ്ങളിൽ അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് ധാരണ. പെൻഷൻകാർ, താൽക്കാലിക ജീവനക്കാർ എന്നിവയുടെ പട്ടികയും തയ്യാറാകുന്ന മുറയ്ക്ക് അതാത് വകുപ്പുകൾക്ക് കൈമാറും.
also read; ക്ഷേമ പെൻഷൻ തട്ടിപ്പ്; അനർഹരെ കണ്ടെത്താൻ കൂടുതൽ പരിശോധന: മന്ത്രി കെ എൻ ബാലഗോപാൽ
1458 സർക്കാർ ജീവനക്കാർ അനർഹമായി പെൻഷൻ കൈപ്പറ്റിയത് കണ്ടെത്തിയതിന്റെ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായിരുന്നു. ഇതേത്തുടർന്നാണ് വേഗത്തിൽ വകുപ്പുതല നടപടികളിലേക്ക് കടക്കാൻ വകുപ്പുകൾ തീരുമാനിച്ചത്. ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് ധനവകുപ്പ് കൈമാറും. പട്ടിക പ്രകാരം വകുപ്പുതലത്തിൽ ആദ്യം വിശദീകരണം തേടും. ശേഷം കടുത്ത നടപടിയിലേക്ക് കടക്കാനാണ് തീരുമാനം.
ഓരോരുത്തരും തിരിച്ചടയ്ക്കേണ്ട പലിശ സഹിതമുള്ള തുകയുടെ വിശദാംശങ്ങളും വകുപ്പുകൾക്ക് കൈമാറും. സാങ്കേതിക പിഴവ് ഒഴികെയുള്ള മറ്റ് കാരണങ്ങളിൽ അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് ധാരണ. പെൻഷൻകാർ, താൽക്കാലിക ജീവനക്കാർ എന്നിവയുടെ പട്ടികയും തയ്യാറാകുന്ന മുറയ്ക്ക് അതാത് വകുപ്പുകൾക്ക് കൈമാറും. പട്ടികയിൽ അനർഹർ കയറി കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കും.
also read; സംഭൽ വെടിവെപ്പ്: ജുഡീഷ്യൽ കമ്മീഷൻ ഇന്ന് സംഭൽ സന്ദർശിക്കും; കനത്ത സുരക്ഷയൊരുക്കി സർക്കാർ
സർക്കാർ സർവീസിൽ കയറിയശേഷം മസ്റ്ററിംഗ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയിൽ നിന്ന് മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മരണപ്പെട്ടവരെ അതത് സമയത്ത് മസ്റ്ററിംഗ് നടത്തി ലിസ്റ്റിൽ നിന്ന് ഒഴിവാക്കാനും വാർഷിക മസ്റ്ററിംഗ് നിർബന്ധമാക്കാനും തീരുമാനമായി. അതേസമയം, ധനവകുപ്പ് നടത്തുന്ന പരിശോധന തുടരാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി
കോട്ടയ്ക്കൽ നഗരസഭയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ചതിൽ നഗരസഭയ്ക്ക് കീഴിലെ ഏഴാം വാർഡിലെ 42 ഗുണഭോക്താക്കളിൽ 38 പേരും അനർഹരെന്ന് കണ്ടെത്തിയിരുന്നു. കോട്ടയ്ക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here