പഞ്ഞമില്ലാതെ ഓണം ആഘോഷിക്കാന്‍ ക്ഷേമപെന്‍ഷന്‍; മുഖ്യമന്ത്രി

ഓണക്കാലം സമൃദ്ധമാക്കാന്‍ 60 ലക്ഷത്തോളം ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ വിതരണം ആരംഭിക്കുകയാണ്. ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ 1,762 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് മുക്യമന്ത്രി പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Also Read: ‘വ്യത്യസ്തനായൊരു തച്ചങ്കരിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല’: മനസ്സ് തുറന്ന് ടോമിന്‍ ജെ തച്ചങ്കരി

ഫേസ്ബുക്ക് പോസ്റ്റ്

എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഒരു ലോകസങ്കല്‍പ്പമാണ് ഓണം മുന്നോട്ടുവെക്കുന്നത്. ഈ ഓണക്കാലം സമൃദ്ധമാക്കാന്‍ 60 ലക്ഷത്തോളം ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ വിതരണം ആരംഭിക്കുകയാണ്. ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ 1,762 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നതിനായി 1,550 കോടി രൂപയും സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് പെന്‍ഷന്‍ വിതരണത്തിന് 212 കോടി രൂപയുമാണ് അനുവദിച്ചത്. ഈ മാസം രണ്ടാം വാരം ആരംഭിച്ചു 23 വരെയാണ് വിതരണം. പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പെന്‍ഷന്‍ തുക എത്തും. ബാക്കിയുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയാണ് പെന്‍ഷനെത്തുക.

Also Read: കാമുകനെ സ്വന്തമാക്കാന്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിമാന്‍ഡില്‍

കേന്ദ്രത്തില്‍ നിന്ന് ന്യായമായും ലഭിക്കേണ്ട പല പദ്ധതി, നികുതി വിഹിതങ്ങളും പിടിച്ചുവെക്കപ്പെട്ടതുകൊണ്ട് കേരളം വലിയ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും അവശ ജനവിഭാഗത്തിന്റെ ക്ഷേമമുറപ്പാക്കാനുള്ള നിരവധി നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. മുടക്കമില്ലാതെ തുടര്‍ന്നുവരുന്ന ക്ഷേമപെന്‍ഷന്‍ വിതരണം ഈ ജനകീയ വികസന കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണ്. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്ന കൂടുതല്‍ സുന്ദരമായ കേരളത്തെ കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പുകളാണ് ഈ വികസന നടപടികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News