‘ഓണത്തിന് മൂന്നു മാസത്തെ ക്ഷേമപെൻഷൻ; ആദ്യഗഡു ഈയാഴ്ച നൽകും’: മന്ത്രി കെ എൻ ബാലഗോപാൽ

KN Balagopal

ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ 62 ലക്ഷംപേർക്ക്‌ മൂന്നു മാസത്തെ ക്ഷേമപെൻഷൻ വിതരണം ചെയ്യും. ഈയാഴ്ച ഒരു മാസത്തെ പെൻഷനും അടുത്തമാസം രണ്ടു മാസത്തെ പെൻഷനും വിതരണം ചെയ്യാൻ ആലോചന. ഈ മാസത്തെ ക്ഷേമപെൻഷൻ അനുവദിച്ച്‌ ധനവകുപ്പ്‌ ഉത്തരവ് പുറത്തിറക്കി. ഈയാഴ്ചതന്നെ വിതരണം തുടങ്ങും. അടുത്ത മാസം രണ്ടു ഗഡു പെൻഷനായ 3200 രൂപയും നൽകാനാണ്‌ ആലോചന. ഇതോടെ ഓണത്തോടനുബന്ധിച്ച്‌ ഒരാൾക്ക്‌ 4800 രൂപവീതം ലഭിക്കും.

Also Read: A.M.M.A യുടെ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ മാത്രം A.M.M.A യെകുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചാൽ മതി; മാധ്യമങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി

ഒരു മാസത്തെ പെൻഷനായി 900 കോടി രൂപയാണ്‌ സർക്കാർ ചെലവിടുന്നത്‌. മൂന്നു മാസത്തെ പെൻഷൻ നൽകാൻ 2700 കോടി രൂപ വേണ്ടിവരും. ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയവർക്ക്‌ അക്കൗണ്ട്‌ വഴിയും മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾവഴി നേരിട്ടും പെൻഷൻ എത്തിക്കും.

Also Read: വയനാടിനായി കേന്ദ്ര സഹായം, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും

ഈ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മാസം മുതൽ ഈ മാസം വരെയും പെൻഷൻ വിതരണത്തിൽ കുടിശ്ശികയുണ്ടായിട്ടില്ല. നിലവിൽ ഉണ്ടായിരുന്ന കുടിശ്ശിക അവസാന ഘട്ടത്തിലേക്ക് എത്തിക്കാനും സാധിച്ചു. സംസ്ഥാനത്ത് 60 ലക്ഷത്തോളം വരുന്ന ക്ഷേമപെൻഷൻകാർക്ക് വലിയ ആശ്വാസമാണ് സർക്കാർ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News