കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ പൊളിഞ്ഞു; തൃശ്ശൂരിൽ മരം വീണ് വാഹനങ്ങൾക്ക് നാശനഷ്ടം: വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്

വരും ദിവസങ്ങളിലും മഴ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയിൽ കണ്ണൂർ വിമാനത്താവളത്തിൻ്റെ ചുറ്റുമതിൽ തകർന്നു. കല്ലേരിക്കരയിലെ ചുറ്റുമതിലിൻ്റെ ഒരു ഭാഗമാണ് തകർന്നത്. മതിൽ തകർന്ന ഭാഗത്ത് കൂടി വെള്ളം കുത്തിയൊഴുകി. ഒരു വീട്ടിലും വർക്‌ഷോപ്പിലും വെക്കാം കയറി. അതേസമയം കനത്ത മഴ മൂലം തൃശ്ശൂരിൽ മരം വീണു. ജനറൽ ആശുപത്രിക്ക് സമീപം സെൻ്റ് തോമസ് കോളേജ് റോഡിലാണ് കൂറ്റൻ മരം വീണത്. മരത്തിനടിയിൽപ്പെട്ട് രണ്ട് ഗുഡ്‌സ് ഓട്ടോറിക്ഷകൾ തകർന്നു. ഒരു ഓട്ടോറിക്ഷ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു. മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകളും പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി.

Also Read: ലക്ഷ്യം ഗതാഗതക്കുരുക്കിൽ നിന്ന് ആശ്വാസം നേടുക; ദേശീയ പാതയിലുള്ള പ്രധാന സിഗ്നൽ ജംഗ്ഷനുകളിൽ പരിശോധന നടത്തി മന്ത്രി കെ ബി ഗണേഷ് കുമാർ

12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നണ്ട്. 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും തുടരുകയാണ്. അതേസമയം ഇരട്ട ന്യൂനമർദ്ദത്തിൻ്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്നും കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മെയ് മാസത്തിൽ ലഭിക്കേണ്ട വേനൽമഴയേക്കാൾ അധികം ഇത്തവണ ലഭിച്ചിട്ടുണ്ട്. തെക്ക് – കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു അരികെയും, ബംഗാൾ ഉൾക്കടലിലുമാണ് ന്യുനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ അടുത്ത 5 ദിവസം കൂടി സംസ്ഥാനത്ത് മഴ കനക്കും.

Also Read: റോഡിൽ പുലിയാണോ? എങ്കിൽ പതുങ്ങാൻ റെഡിയായിക്കോ; ദേശീയപാതകളില്‍ വാഹനങ്ങളുടെ വേഗം കുറച്ച് എംവിഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News