നൈജറിലെ അട്ടിമറിപ്പട്ടാളത്തിനെതിരെ യുദ്ധത്തിന് തയ്യാറെടുത്ത് പശ്ചിമ ആഫ്രിക്ക

ഇക്കോവാസിന്റെ അന്ത്യശാസനം പാലിക്കാത്ത നൈജറിലെ അട്ടിമറിപ്പട്ടാളത്തിനെതിരെ യുദ്ധത്തിന് തയ്യാറെടുത്ത് പശ്ചിമ ആഫ്രിക്ക. ഇക്കോവാസ് മുന്നേറ്റങ്ങള്‍ക്ക് ഫ്രാന്‍സും നൈജറിന്റെ മുന്നേറ്റങ്ങള്‍ക്ക് മാലിയടക്കമുള്ള രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടാള അട്ടിമറിക്കും സായുധ തയ്യാറെടുപ്പുകള്‍ക്കുമൊപ്പം പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ പട്ടിണിയും വിലക്കയറ്റവും കടുക്കുകയാണ്.

Also Read: ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി പാക്കിസ്ഥാന്‍

നൈജറിലെ അട്ടിമറി പട്ടാളത്തിന് നല്‍കിയ അന്ത്യശാസനത്തിന്റെ സമയപരിധി ഇന്ന് അവസാനിക്കുകയും സമാധാന നീക്കങ്ങള്‍ ലക്ഷ്യം കാണാതെ പാളുകയും ചെയ്തതോടെയാണ് പശ്ചിമ ആഫ്രിക്ക സായുധ തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കുന്നത്. നേരത്തെ ഇക്കോവാസ് എന്ന സാമ്പത്തിക രാഷ്ട്രീയ കൂട്ടായ്മ ലൈബീരിയ, സിയറ ലിയോണ്‍, ഗിനി ബിസ്സാവു, ഐവറി കോസ്റ്റ്, മാലി, ഗാംബിയ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നടത്തിയ പട്ടാള ഇടപെടലുകള്‍ വിജയിക്കുകയും ജനാധിപത്യം പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ 2020നു ശേഷം ആഫ്രിക്കയിലെ ഏഴാമത്തെ പട്ടാള അട്ടിമറിയാണ് നൈജറില്‍ നടന്നത് എന്നത് കൊണ്ട് ഇക്കോവാസിന്റെ ഇടപെടലിന് സമകാലീന സാഹചര്യത്തില്‍ പുതുമയുണ്ട്. ഫ്രാന്‍സ് ഇക്കോവാസ് ഇടപെടലുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും അത് സൈനിക പിന്തുണയാണോ എന്ന കാര്യത്തില്‍ വ്യക്തത ആയിട്ടില്ല.

Also Read: 18 വർഷത്തെ ഇടവേള, അത്ഭുതദ്വീപിലെ കാഴ്ച്ചകള്‍ കാണാന്‍ വീണ്ടുമൊരു യാത്ര തുടങ്ങുന്നു; വിനയൻ

സ്വയം പ്രഖ്യാപിത അധികാരം കയ്യാളുന്ന നൈജറിലെ പട്ടാള ജനറല്‍ അബ്ദുറഹ്മാന്‍ തിയാനിക്ക് മാലി ബുര്‍ക്കിനാ ഫാസോ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കുന്നുണ്ട്. റഷ്യന്‍ കൂലി പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിലെ അംഗങ്ങളും നൈജറില്‍ എത്തിയതായി സൂചനകളുണ്ട്. അതുകൊണ്ട് നൈജറിലെ അട്ടിമറി പട്ടാളവും ഇക്കോവാസും തമ്മില്‍ ആരംഭിച്ചേക്കാവുന്ന യുദ്ധം ആഫ്രിക്കന്‍ ജനതയ്ക്ക് പ്രതിസന്ധി സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്. പട്ടാള അട്ടിമറിക്ക് പിന്നാലെ നൈജറില്‍ പടര്‍ന്നുപിടിച്ച ഭക്ഷ്യ ദാരിദ്ര്യവും വിലക്കയറ്റവും മറ്റ് പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും പടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News