ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി: സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

WEST BENGAL

ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം നാദിയ ജില്ലയിലാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്തതായ യുവാവ് പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

ALSO READ; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: യുപിയിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

പതിനെട്ടുകാരിയുടെ മൃതദേഹം കൃഷ്ണനഗറിൽ നിന്നാണ് കണ്ടെത്തിയത്.മുഖം കത്തിക്കരിഞ്ഞ് തിരിച്ചറിയാത്ത രീതിയിലായിരുന്നു.കഴിഞ്ഞ ദിവസം റോഡിലൂടെ നടന്നുപോയവരാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു,മൃതദേഹം അർദ്ധനഗ്നമായാ നിലയിലായിരുന്നു കണ്ടെത്തിയത്.പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിന് അഞ്ഞൂറ് മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത് എന്നതും സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.

ALSO READ; ഇനിയെല്ലാം ടുച്ചൽ പറയുംപോലെ! ഇംഗ്ലണ്ട് ഫുട്‍ബോൾ ടീമിന് പുതിയ പരിശീലകൻ

കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ പെൺകുട്ടി വീട്ടിൽ നിന്നും പോയതാണെന്നാണ് കുടുംബം അറിയിച്ചത്. പിന്നീട് തിരികെ എത്തിയില്ലെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്.പെൺകുട്ടിയെ കാണാതായത് മുതൽ കുടുംബം സുഹൃത്തായ രാഹുലിനെ ബന്ധപ്പെട്ടിരുന്നു. ഇയാളുടെ പ്രതികരണത്തിൽ സംശയം തോന്നിയതിനെ അടിസ്ഥാനത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ALSO READ; സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; പി വി അന്‍വറിനെതിരെ കേസ്

അതേസമയം മരിച്ച പെൺകുട്ടിയുടെ സോഷ്യൽ മീഡിയയിൽ നിന്നും  ‘ തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല” എന്നുള്ള ഒരു പോസ്റ്റ് കണ്ടെത്തിയിട്ടുണ്ട്. ഈ പോസ്റ്റ് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മുഖം കത്തിച്ച് റോഡരികിൽ ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് ആദ്യം അന്വേഷണത്തിൽ കണ്ടെത്തിയത്. ഇക്കാര്യം കൂടി ഇനി സ്ഥിരീകരിക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News