സന്തോഷ് ട്രോഫിയില്‍ കേരളത്തിന് നിരാശ. പുതുവർഷത്തലേന്ന് നടന്ന ഫൈനലില്‍ കേരളത്തിനെ പരാജയപ്പെടുത്തി 78ാം സന്തോഷ് ട്രോഫി കിരീടം പശ്ചിമ ബംഗാൾ അങ്ങെടുത്തു. ഇഞ്ചുറി ടൈം വരെ നീണ്ട സമനില പൊളിച്ച് റോബി ഹന്‍സ്ദ ബംഗാളിനായി ലക്ഷ്യം കണ്ടതോടെ ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഡിയത്തില്‍ കേരളം കണ്ണീർ വാർത്തു. ഇതോടെ ടൂർണമെൻ്റിലെ ഗോൾവേട്ടക്കാരൻ കൂടിയായി ഹൻസദ. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈം വരെയും ഇരുവരും ഗോള്‍ നേടിയിരുന്നില്ല. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗാളിൻ്റെ വിജയം.
തുല്യശക്തികൾ നിരവധി മുന്നേറ്റങ്ങളുണ്ടാക്കിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. 40-ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചിരുന്നു. മുഹമ്മദ് മുഷ്‌റഫ് എടുത്ത ഫ്രീകിക്ക് റീബൗണ്ടായി വീണ്ടും കാലിലെത്തയെങ്കിലും താരത്തിന് ലക്ഷ്യം കാണാനായില്ല.
Read Also: കേരളത്തിന്റെ ചുള്ളന്മാര്‍ സന്തോഷ് ട്രോഫിയിലെ ഗോള്‍വേട്ടക്കാരാകുമോ?
ഇത് 16ാം തവണയാണ് കേരളം ഫൈനലില്‍ എത്തിയത്. ഫൈനല്‍ റൗണ്ടിലെ മത്സരങ്ങളുടെ കണക്കെടുത്താല്‍ കേരളവും ബംഗാളും തുല്യശക്തികളാണ്. ഗ്രൂപ്പ് എ യിലെ ഒന്നാം സ്ഥാനക്കാരായി ബംഗാളും ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരായി കേരളവും ക്വാര്‍ട്ടറിലേക്കെത്തി. സന്തോഷ്ട്രോഫിയുടെ ചരിത്രത്തില്‍ അഞ്ച് തവണയാണ് ഇരു ടീമുകളും ഫൈനലില്‍ ഏറ്റുമുട്ടിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here