ഹനുമാന്‍ ജയന്തി ആഘോഷവേളയില്‍ 3 ജില്ലകളില്‍ അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിച്ച് ബംഗാള്‍

ഹനുമാന്‍ ജയന്തി ആഘോഷത്തിന് മൂന്ന് ജില്ലകളില്‍ അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ച് ബംഗാള്‍ സര്‍ക്കാര്‍. കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനം. രാമനവമി ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഹൂഗ്ലി, ഹൗറ ജില്ലകളില്‍ അക്രമങ്ങളും ഏറ്റമുട്ടലുകളുമുണ്ടായ പശ്ചാത്തലത്തിലായിരുന്നു കോടതി ഇത്തരമൊരു നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്.

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഏപ്രില്‍ 5ന് ഹൂഗ്ലി, ബാരക്പൂര്‍, കൊല്‍ക്കത്ത ജില്ലകളില്‍ അര്‍ദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അടുത്ത കാലത്തായി അക്രമങ്ങള്‍ അരങ്ങേറിയ പ്രശ്നബാധിത മേഖലകളില്‍ ആവശ്യത്തിനുള്ള പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ കൊല്‍ക്കത്ത, ഹൂഗ്ലി, ബാരക്പൂര്‍ ജില്ലകളില്‍ മൂന്നു കമ്പനി അര്‍ദ്ധസൈനിക വിഭാഗങ്ങളെ വീതം വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ദേശീയ വാര്‍ത്ത ഏജന്‍സിയോടാണ് ബംഗാള്‍ സര്‍ക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഹനുമാന്‍ ജയന്തി ആഘോഷങ്ങളോട് അനുബന്ധിച്ച് സമാധാനം പാലിക്കാനായി പൊലീസ് സേനയെ പിന്തുണക്കാന്‍ കേന്ദ്രസേനകളുടെ സഹായം തേടണമെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്‍ക്കത്ത ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News