കാനം രാജേന്ദ്രന്റെ വിയോഗം; ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദബോസ് അനുശോചിച്ചു

സിപിഐ നേതാവ് കാനം രാജേന്ദ്രൻ്റെ മരണത്തിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദബോസ് അനുശോചിച്ചു. കേരള രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും സൗഹൃദത്തിൻ്റെയും പരസപര ബഹുമാനത്തിൻ്റെയും പ്രകടമുഖമായിരുന്നു കാനം. പ്രത്യയശാസ്ത്രത്തിൽ ഉറച്ചു നിൽക്കുമ്പോഴും വിശാല മാനവികത മറക്കാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്. രാഷ്ട്രീയത്തിനതീതമായി സ്നേഹം വിതച്ച് സ്നേഹം കൊയ്യുന്ന കാനംശൈലി ശ്രദ്ധേയമാണ്. അദ്ദേഹത്തിൻ്റെ ഓർമ കേരള സമൂഹത്തിൽ പച്ചപിടിച്ചു നിൽക്കുമെന്നും – അനുശോചന സന്ദേശത്തിൽ ആനന്ദബോസ് പറഞ്ഞു.

Also Read; കാനത്തിന്റെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും; ഉച്ചക്ക് 2 വരെ പട്ടത്തെ പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനം; സംസ്‌കാരം ഞായറാ‍ഴ്ച

ഇന്ന് വൈകുന്നേരമാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു അദ്ദേഹത്തിന്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ഏറെ നാളായി പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്ന കാനം രാജേന്ദ്രന്റെ കാല്‍പ്പാദം അടുത്തിടെ മുറിച്ച് മാറ്റിയിരുന്നു.

Also Read; കാനം രാജേന്ദ്രന്റെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാനഷ്ടമാണ്: ഡി രാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News