ബംഗാളിൽ 13-കാരിയെ ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യൻ പീഡിപ്പിച്ചു

bengal rape

ആശുപത്രിയിലെത്തിയ പതിമൂന്ന് വയസ്സുകാരിയെ ലാബ് ടെക്‌നീഷ്യൻ പീഡിപ്പിച്ചു. പശ്ചിമ ബംഗാളിലെ ഹൌറയിലാണ് സംഭവം. ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു പീഡനം നടന്നത്. ന്യുമോണിയ ബാധിച്ച് ചികിത്സയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി. പിന്നീട് സി ടി സ്കാനെടുക്കാൻ പോയ കുട്ടി കരഞ്ഞുകൊണ്ട് വരുന്നത് കണ്ട് കാരണം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

ALSO READ: മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം

വളരെ പെട്ടെന്ന് ഈ വിവരം പുറത്തറിഞ്ഞതോടെ കുട്ടിയുടെ കുടുംബവും ബന്ധുക്കളും മറ്റ് നാട്ടുകാരും ആശുപത്രി പരിസരത്ത് പ്രതിഷേധം നടത്തി. പിന്നാലെ വിവരം അറിഞ്ഞ് പൊലീസും ആശുപത്രിയിൽ എത്തി.
സംഭവത്തിൽ അമൻ രാജ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ: ‘എന്നെ കാണുമ്പോള്‍ മാറില്‍ കയറിപ്പിടിക്കും, അതായിരുന്നു ചേട്ടന്മാരുടെ തമാശ’; തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് പ്രശാന്ത് അലക്‌സാണ്ടര്‍

ബംഗാളിൽ അടുത്തിടെയായി നിരവധി പീഡന കേസുകളാണ് റിപ്പോർട് ചെയ്തുകൊണ്ടിരിക്കുന്നത്.
അടുത്തിടെ കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ വനിതാ ട്രെയിനി ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വൻ പ്രതിഷേധം ഉടലെടുത്തത്തിനിടെയാണ് മറ്റിടങ്ങളിലും ഇത്തരം സംഭവങ്ങൾ ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News