പശ്ചിമ ബംഗാളിൽ സന്യാസിമാർക്ക് ആൾക്കൂട്ടത്തിൽ നിന്ന് മർദ്ദനം; 12 പേർ അറസ്റ്റിൽ

പശ്ചിമ ബംഗാളിൽ തട്ടിക്കണ്ടുപോകൽ ആരോപിച്ച് സന്യാസിമാരെ കൂട്ടമായി ആക്രമിച്ച 12 പേർ അറസ്റ്റിൽ. ഗംഗാസാഗർ മേളയ്ക്ക് പോകുകയായിരുന്ന ഉത്തർപ്രദേശ് സ്വദേശികളായ സന്യാസിമാർക്കാണ് മർദ്ദനമേറ്റത്. ബംഗാളിലെ പുരുലിയ ജില്ലയിലാണ് സംഭവം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചാണ് ജനക്കൂട്ടം ഇവരെ മർദ്ദിച്ചത്.

Also Read: സഹോദരന്മാർക്ക് ആർക്കും എന്നെ വേണ്ട, ആ സമയത്ത് അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഞാൻ ആത്മഹത്യ ചെയ്തേനെ; സലിം കുമാർ

വഴിചോദിക്കാനായി കൂടിനിന്ന ഒരു കൂട്ടം സ്ത്രീകളുടെ അടുത്തേക്ക് സന്യാസിമാർ പോകുകയായിരുന്നു. വഴി ചോദിക്കുന്നതിനിടയിൽ സന്യാസിമാരെ കണ്ട് യുവതികൾ ഭയന്നോടി. ഇത് കണ്ട് സംശയം തോന്നിയ ജനക്കൂട്ടം കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാരോപിച്ച് സന്യാസിമാരെ മർദ്ദിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് പൊലീസ് എത്തുകയും മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Also Read: ഫ്രഞ്ച് പ്രസിഡന്റിന്റെ ഇന്ത്യ സന്ദർശനം: അജിത് ഡോവലിനെ കണ്ട് ഫ്രഞ്ച് നയതന്ത്രജ്ഞൻ, കൂടിക്കാഴ്ച റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News