കനത്ത സുരക്ഷയില്‍ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഇന്ന്. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുക. തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും ബിജെപി രണ്ടാമതെത്തുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. അക്രമ സംഭവങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ ബി.ജെ.പി ദേശീയനേതൃത്വം വസ്തുതാ അന്വേഷണ സംഘത്തെ നിയോഗിച്ചു.

Also Read- ക്ഷാമ കാലത്ത് ഉപയോഗിക്കാന്‍ വീടിന്റെ ടെറസില്‍ കഞ്ചാവ് കൃഷി; 19കാരന്‍ പിടിയില്‍

ശനിയാഴ്ച നടന്ന പോളിംഗിനിടെ വ്യാപക അക്രമങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് ഇന്നലെ 19 ജില്ലകളിലെ 697 ബൂത്തുകളില്‍ റീപോളിംഗ് നടന്നിരുന്നു. സുരക്ഷ ഉറപ്പ് വരുത്താന്‍ ഓരോ ബൂത്തിലും ബംഗാള്‍ പൊലീസിന് പുറമേ നാല് കേന്ദ്രസേനാംഗങ്ങളെ വീതം വിന്യസിച്ചിരുന്നു. പുര്‍ബ മേദിനിപുരിലെ തംലുകില്‍ തൃണമൂല്‍ കോണ്‍ഗ്രസ് – ബി.ജെ.പി സംഘര്‍ഷമുണ്ടായി. കൂച്ച് ബിഹാറിലും സംഘര്‍ഷമുണ്ടായി.

Also Read- മധ്യപ്രദേശിൽ പൊട്ടിട്ട് സ്‌കൂളില്‍ എത്തി; പ്രവേശനം നിഷേധിച്ച് അധികൃതർ

73,887 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ട് ലക്ഷത്തിലേറെ സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസും സിപിഐഎമ്മും ബിജെപിയുമാണ് പ്രധാനമായും മത്സരരംഗത്ത് ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News