വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനക്കെത്തിച്ച കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ചാലക്കുടിയിൽ പിടിയിൽ

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനക്കെത്തിച്ച കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ചാലക്കുടിയിൽ പിടിയിലായി. മൂർഷിദാബാദ് കാശി ഷാഹാ സ്വദേശി 26 വയസ്സുള്ള അജി ബുർഷെയ്ഖിനെയാണ് പതിനേഴ് കിലോ കഞ്ചാവുമായി പൊലീസ് പിടികൂടിയത്. ചാലക്കുടി പൊലീസും, ക്രൈം സ്ക്വാഡും, ഡൻസാഫ് ടീമും ചേർന്നാണ് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഇയാളെ കസ്റ്റഡിയിലെടുത്തത്. വിശാഖപട്ടണത്തു നിന്നും ട്രെയിൻ മാർഗ്ഗമാണ് ഇയാൾ കഞ്ചാവ് കടത്തി കൊണ്ടുവന്നത്.

Also Read; വാക്ക് മാറ്റുമോ വിജയ്? ആരാധകർക്കിത് ആഘോഷ രാവ്, അമ്പരപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവിട്ട് തമിഴ് മാധ്യമങ്ങൾ

രണ്ട് ബാഗുകളിലായി എട്ട് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. നേരത്തേ അങ്കമാലിയിൽ കറി മസാല നിർമ്മാണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന ഇയാൾ പിന്നീട് ആന്ധ്രയിൽ നിന്നും കഞ്ചാവ് വാങ്ങി ആവശ്യക്കാർക്ക് എത്തിക്കുന്ന കണ്ണിയായി മാറി. ആവശ്യക്കാരെ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് വരുത്തിയാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്.

Also Read; ‘തിരച്ചിലിന് റോബോട്ടിക് സംവിധാനം’, ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ജോയിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News