പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ റീപോളിങ് പുരോഗമിക്കുന്നു.19 ജില്ലകളിലെ 697 ബൂത്തുകളിൽ ഇന്ന് രാവിലെ 7 മണി മുതൽ ആണ് റീപോളിംഗ് ആരംഭിച്ചത്.സംസ്ഥാന പോലീസിന് പുറമെ ഓരോ ബൂത്തുകളിലും നാല് കേന്ദ്ര സേനാംഗങ്ങളെ വിന്യസിപ്പിച്ച് കനത്ത സുരക്ഷയിലാണ് റീപോളിംഗ് നടക്കുന്നത്.മുർഷിദാബാദിലെ ഖാർഗ്രാമിലെ കല്ലേറ് ഒഴിച്ചാൽ മറ്റ് അനിഷ്ട സംഭവങ്ങൾ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
also read :കുട്ടികളുണ്ടാവാനുള്ള ഉപദേശം അതിരു കടന്നു , അയൽവാസികളെ ചുറ്റിക കൊണ്ടടിച്ച് കൊന്നു
ബാലറ്റ് പെട്ടികളിൽ കൃത്രിമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ നിരവധി പ്രദേശങ്ങളിലെ വോട്ടെടുപ്പ് അസാധുവാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെയാണ് ഉത്തരവിറക്കിയത്.റീപോളിംഗ് നടക്കുന്ന ജില്ലകളിൽ ഏറ്റവും കൂടുതൽ ബൂത്തുകൾ ഉള്ളത് മുർഷിദാബാദിലാണ്.ഇവിടെയാണ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ ഉണ്ടായതും.സംസ്ഥാന പോലീസിന് പുറമെ ഓരോ ബൂത്തുകളിലും നാല് കേന്ദ്ര സേനാംഗങ്ങളെ വിന്യസിപ്പിച്ച് കനത്ത സുരക്ഷയ്‌ക്കിടയിലാണ് റീപോളിംഗ് നടക്കുന്നത്.
രാവിലെ പോളിംഗ് ആരംഭിച്ച സമയത്ത് മുർഷിദാബാദിലെ ഖാർഗ്രാമിൽ കല്ലേറ് ഉണ്ടായി. അക്രമികൾ ഒരു പോലീസ് വാഹനവും തകർത്തു.ഈ പ്രദേശത്ത് കൂടുതൽ സേനയെ നിലവിൽ വിന്യസിച്ചിട്ടുണ്ട്.ടിഎംസി ടൗൺ പ്രസിഡന്റിന് നേരെയും ക്രൂരമായ ആക്രമണമുണ്ടായി. അതിനിടെ കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി ഈസ്റ്റേൺ കമാൻഡ് ബി എസ് എഫ് ഐജിക്ക് കത്തയച്ചു.റീപോളിംഗ് സമയത്ത് വോട്ടർമാർക്ക് സുരക്ഷ ഒരുക്കുന്നതിന് മതിയായ സേനയെ വിന്യസിക്കണമെന്ന് അഭ്യർത്ഥിച്ചാണ് കത്തയച്ചത്.സംസ്ഥാനത്ത് നടക്കുന്ന റിപോളിംഗ് അഞ്ചുമണിക്ക് അവസാനിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here