ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം ഇന്ന് രാവിലെ 7 മണിക്കാണ് ആരംഭിച്ചത്. 21 സംസ്ഥാനങ്ങളിലായി 102 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍, ഉച്ചയ്ക്ക് 1 മണിവരെയുള്ള കണക്കു പ്രകാരം പശ്ചിമബംഗാളിലും ത്രിപുരയിലുമാണ് കൂടുതല്‍ പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചത്.
ALSO READ: ശൈലജ ടീച്ചര്‍ക്കെതിരായ അശ്ലീല പ്രചാരണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ കേസ്
ആദ്യഘട്ട വോട്ടെടുപ്പില്‍ 1 മണി വരെ യുപിയില്‍ 36.96 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍, സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരില്‍ 45.68 ശതമാനമാണ് വോട്ടിംഗ് നടന്നത്. അതേസമയം പശ്ചിമബംഗാളിലും ത്രിപുരയിലും ഇത് 53.06 ശതമാനമാണ്.
ALSO READ: പള്ളിക്ക് നേരെ സാങ്കല്‍പ്പിക അസ്ത്രം എയ്യുന്ന വീഡിയോ; വിവാദമായതോടെ മാപ്പ് പറഞ്ഞ് ബിജെപി സ്ഥാനാര്‍ഥി
ഇവിടങ്ങളില്‍ കൂടാതെ അരുണാചല്‍ പ്രദേശ്, അസം, ബീഹാര്‍, ഛത്തിസ്ഹഢ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, മിസോറാം, നാഗാലാന്റ്‌സ രാജസ്ഥാന്‍, സിക്കിം, തമിഴ്‌നാട്, ഉത്തരാഖണ്ഡ, കേന്ദ്രഭരണപ്രദേശങ്ങളായ ആന്റമാന്‍ ആന്‍ഡ് നിക്കോബാര്‍, ലക്ഷദ്വീപ്, ജമ്മു കാശ്മീര്‍, പുതുച്ചേരി എന്നിവിടങ്ങളിലും പോളിംഗ് പുരോഗമിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here