പശ്ചിമബംഗാളിലെ റാണിഗഞ്ചില്‍ കഴിഞ്ഞാഴ്ച നടന്ന ഒരു മോഷണ ശ്രമവും അത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ധീരമായി തടഞ്ഞതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കൊള്ള നടന്ന ആഭരണശാലയ്ക്ക് പുറത്തുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എസ്‌ഐ മേഘനാഥ് മൊണ്ടാലിന്റെ കൃത്യമായ ഇടപെടലാണ് നാലു കോടിയുടെ ആഭരണ കൊള്ള തടഞ്ഞത്. ഇരുറൗണ്ട് വെടിവെയ്പ്പാണ് നടന്നത്. കടയ്ക്ക് സമീപമുള്ള ഇലക്ട്രിക്ക് പോസ്റ്റിന് സമീപം നിന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്തത്. ശക്തമായ ആക്രമണം ഉണ്ടായതോടൈ ശ്രമം ഉപേക്ഷിച്ച് മോഷണ സംഘം കടന്നുകളഞ്ഞു. ഇതിലൊരാള്‍ നടുവിടിച്ച് വീണ് പരിക്കേല്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുകയാണ്.
ALSO READ: ‘ഡിസിസിയിൽ അടി മദ്യം കൊടുത്ത് ബിജെപിക്ക് വോട്ട് കുത്തിയതിന്’; ലിൻ്റോ ജോസഫ്
ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു മോഷണ ശ്രമം. മുഖംമൂടിയണിഞ്ഞ ഏഴ് മോഷ്ടാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. പിസ്റ്റള്‍, മെഷീന്‍ ഗണ്‍, റൈഫില്‍ എന്നിവ ഇവരുടെ പക്കലുണ്ടായിരുന്നു. അപ്രതീക്ഷിതമായി ഇവര്‍ കടയില്‍ കയറിയതോടെ വ്യാപാരിയും കസ്റ്റമേഴ്‌സും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി. ഇതിനിടയില്‍ നാലു കോടിയുടെ സ്വര്‍ണമാണ് ഇവര്‍ കൈയിലാക്കിയതും.
ചില വ്യക്തിപരമായ കാര്യങ്ങള്‍ക്ക് ഇതിന് സമീപമുള്ള സ്ഥലത്തെത്തിയതാണ് എസ്‌ഐ. യൂണിഫോമിലല്ലെങ്കിലും സര്‍വീസ് റിവോള്‍വര്‍ ഇദ്ദേഹം കൈയില്‍ കരുതിയിരുന്നു. സമീപത്തെ കടയില്‍ നടക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ച ഇദ്ദേഹത്തിന് അപകടം മനസിലായി.
ഇതോടെ അടുത്തുള്ള ഇലക്ട്രിക്ക് പോസ്റ്റിന് പിന്നില്‍ നിന്നും അദ്ദേഹം വെടിയുതിര്‍ത്തു. കടയ്ക്ക് പുറത്തായി കാവല്‍ നിന്ന മോഷ്ടാവ് ഇത് ശ്രദ്ധിക്കുകയും മറ്റുള്ളവരെ വിവരം അറിയിക്കുകയും ചെയ്തു. ഇതോടെ ശക്തമായ വെടിവെയ്പ്പാണ് നടന്നത്. ഉദ്യോഗസ്ഥന്റെ വെടിയേറ്റ് ഒരു കള്ളന് പരിക്കേല്‍ക്കുകയും ചെയ്തു. ഇതോടെ എസ്‌ഐയ്ക്ക് മുന്നില്‍ തോറ്റ് ഇവര്‍ ബൈക്കില്‍ കടന്നുകളഞ്ഞു. 1.8 കോടിയുടെ സ്വര്‍ണം ഇവര്‍ കൊണ്ടുപോയി, ഇവരുടെ ഒരു ബൈക്ക്, 2.5 കോടിയുടെ സ്വര്‍ണം, രണ്ട് ബാക്ക്പാക്ക്, 42 വെടിയുണ്ടകള്‍ എന്നിവ ഉപേക്ഷിച്ചാണ് ഇവര്‍ കടന്നത്.
അതേസമയം ഒരു കാര്‍ ഹൈജാക്ക് ചെയ്ത മോഷ്ടാക്കള്‍ കാര്‍ ഡ്രൈവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഒരു കാല്‍നടയാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇപ്പോള്‍ ജാര്‍ഖണ്ഡ് പൊലീസ് അന്വേഷിക്കുന്ന കേസില്‍ ഹൈജാക്ക് ചെയ്ത വാഹനം പിടിച്ചെടുക്കുകയും വെടിയേറ്റ അക്രമി സൂരജ് സിംഗിനെ ബിഹാറില്‍ നിന്നും പിടികൂടുകയും ചെയ്തു. മറ്റ് രണ്ട് പേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. മോഷണ വസ്തുക്കള്‍ കണ്ടെടുക്കുമെന്ന പൊലീസ് വ്യക്തമാക്കി.
അതേസമയം ഒറ്റയ്ക്ക് മോഷ്ടാക്കളോട് പോരാടിയ മണ്ഡല്‍ പറയുന്നത്, താന്‍ ചെയ്തത് തന്റെ കടമമാത്രമെന്നാണ്.
স্রেফ একটি বিদ্যুতের খুঁটিকে ‘মেঘ’ বানিয়ে তার আড়াল থেকে আগাগোড়া লড়ে গেছেন বাস্তবের ‘মেঘনাদ’, জীবনের বিন্দুমাত্র তোয়াক্কা না করেই। রোমহর্ষক সেই কাহিনি শুনতে চাওয়ার অসংখ্য অনুরোধ আসছে পরিচিতদের কাছ থেকে, আর মেঘনাদ এড়িয়ে যাচ্ছেন অল্প হেসে। ..(১৫/১৬) pic.twitter.com/EyE290gyNW
— West Bengal Police (@WBPolice) June 11, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here