കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനപ്പെട്ടത് പശ്ചിമതീര കനാല്‍ നവീകരണം: മുഖ്യമന്ത്രി

കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് പശ്ചിമതീര കനാല്‍ നവീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പദ്ധതി സാധ്യമായാല്‍ വിനോദസഞ്ചാരം, പൊതുഗതാഗതം, വാണിജ്യം, ചരക്ക് നീക്കം എന്നിവയ്‌ക്കെല്ലാം ഉപകാരപ്രദമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ ഗായിക രാധിക തിലകിന്റെ മകൾ വിവാഹിതയായി

തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാല്‍ അതെല്ലാം പരിഹരിക്കാന്‍ കഴിഞ്ഞു. സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് ഇവിടെ നാം കണ്ടത്. പശ്ചിമ തീര കനാല്‍ നവീകരണം പൂര്‍ത്തിയായാല്‍ ചരക്ക് നീക്കം സുഖമാക്കാന്‍ കഴിയും. ടൂറിസ്റ്റുകള്‍ വലിയതോതില്‍ ആകര്‍ഷിക്കപ്പെടും, തൊഴിലുകള്‍ സൃഷ്ടിക്കപെടുകയും തൊഴില്‍ മേഖല വര്‍ധിക്കുകയും ചെയ്യും. പ്രാദേശിക തൊഴിലുകള്‍ വികസിക്കുമെന്നും നാടിന്റെ പൊതു സമ്പത്ത് ഘടനയില്‍ മാറ്റം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News