വനിതാ ടി20 ലോകകപ്പ്‌: ഇംഗ്ലണ്ടിനെ തറപറ്റിച്ച്‌ വെസ്റ്റ്‌ ഇന്‍ഡീസ്‌ സെമിയില്‍

west-indies

വനിതാ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ വെസ്റ്റ്‌ ഇന്‍ഡീസ്‌. രണ്ടു ഓവര്‍ ബാക്കിനില്‍ക്കെയായിരുന്നു വെസ്‌റ്റ്‌ ഇന്‍ഡീസ്‌ വിജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഏഴു വിക്കറ്റ്‌ നഷ്ടത്തില്‍ 141 റണ്‍സെടുത്തു.

Also Read: അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയുമായി കമ്രാന്‍ ഗുലാം; കളത്തിലിറങ്ങിയത്‌ ബാബറിന്‌ പകരം, ഇംഗ്ലണ്ടിനെതിരെ ഭേദപ്പെട്ട നിലയില്‍ പാക്കിസ്ഥാന്‍

18 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 144 റണ്‍സായിരുന്നു വെസ്‌റ്റ്‌ ഇന്‍ഡീസിന്റെ മറുപടി. ഇതോടെ വെസ്‌റ്റ്‌ ഇന്‍ഡീസ്‌ ലോകകപ്പ്‌ സെമിയിലെത്തി. വിന്‍ഡീസ്‌ ഓപണര്‍മാരായ ഹെയ്‌ലി മാത്യൂസും (50) ക്വിയാന ജോസഫും (52) അര്‍ധ സെഞ്ചുറി നേടി.

ബ്രിട്ടീഷ്‌ നിരയില്‍ നാത്‌ ഷീവര്‍ ബ്രണ്ടിന്റെ അര്‍ധ ശതകം (57) വെറുതെയായി. വിന്‍ഡീസിന്റെ അഫി ഫ്‌ളിച്ചര്‍ മൂന്നു വിക്കറ്റെടുത്തു. ക്വിയാനയാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News