ലോകകപ്പില്‍ ജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ്

ടി20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. പാപ്പുവ ന്യൂഗിനിക്കെതിരെയായിരുന്നു മത്സരം. അഞ്ച് വിക്കറ്റിനാണ് വിന്‍ഡീസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാപ്പുവ ന്യൂഗിനി നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തപ്പോള്‍ 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് ലക്ഷ്യം മറികടന്നു. 27 പന്തില്‍ 42 റണ്‍സ് നേടിയ റോസ്റ്റന്‍ ചെയ്സാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 4 ഫോറും 2 സിക്‌സുമുള്‍പ്പെടെയാണ് ചേസ് തിളങ്ങിയത്. ആന്ദ്ര റസ്സല്‍ 9 പന്തില്‍ 15* റണ്‍സോടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. പാപ്പുവ ന്യൂ ഗ്വിനിയ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ വിറപ്പിച്ചാണ് തോറ്റത്.

ALSO READ:ആകാശ എയർ വിമാനത്തിൽ ബോംബ് ഭീഷണി; വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു

വിന്‍ഡീസിനായി ഓപ്പണര്‍ ബ്രണ്ടന്‍ കിങ് (29 പന്തില്‍ 34), വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന്‍ (27 പന്തില്‍ 27), ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ (14 പന്തില്‍ 15), എന്നിവരാണ് സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. റസ്സല്‍ മൂന്നോവറില്‍ 19 റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകളുമെടുത്തു. അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് നേടി. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് നേരത്തെ പപ്പുവ ന്യു ഗിനിയ 136 റണ്‍സ് കണ്ടെത്തിയത്. സീസ് ബവു അര്‍ധ സെഞ്ച്വറി നേടി. താരം 43 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സെടുത്തു. പുറത്താകാതെ 18 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 27 റണ്‍സെടുത്ത കിപ്ലിന്‍ ഡോറിഗയാണ് സ്‌കോര്‍ ഈ നിലയ്‌ക്കെത്തിച്ചത്. ക്യാപ്റ്റന്‍ അസദുല്ല വാല 21 റണ്‍സാണ് എടെുത്തത്.

ALSO READ:പാട്ടും ഡാൻസും പകുതി ശരീരം പുറത്തുമായി സാഹസികയാത്ര; വഴുതിമാറി അപകടം: കാണാം വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News