മുള്‍ട്ടാനില്‍ പാകിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ചരിത്രം തകർത്ത് വെസ്റ്റിന്‍ഡീസ് ബോളർമാർ. 127 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും 148 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വെസ്റ്റിൻഡീസ് ബോളർമാർ. എന്നാൽ ബോൾ കൊണ്ടല്ല ആ ചരിത്രസൃഷ്ടിപ്പ് എന്ന് മാത്രം.
ടീം തകര്‍ച്ച നേരിട്ട ഘട്ടത്തിൽ ബോളര്‍മാരായ ഗുദാകേഷ് മോത്തീ, ജോമെല്‍ വരിക്കന്‍, ജെയ്ഡന്‍ സീല്‍സ് എന്നിവർ രക്ഷകരാകുകയായിരുന്നു. ഈ ബോളിങ് ത്രയത്തിൻ്റെ ബാറ്റിങ് ചെറുത്തുനിൽപ്പ് റെക്കോര്‍ഡ് സ്ഥാപിക്കുന്നതിൽ കലാശിക്കുകയും ചെയ്തു. 1877 മാര്‍ച്ചിലെ ആദ്യ ടെസ്റ്റ് മത്സരത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിലൊന്ന്. അവസാന മൂന്ന് ബാറ്റ്സ്മാന്‍മാര്‍ ഒരു ഇന്നിംഗ്സില്‍ ടീമിനായി ഏറ്റവും ഉയര്‍ന്ന സ്‌കോർ നേടിയെന്ന റെക്കോർഡാണ് ഇവരിലൂടെ മുൾട്ടാനിൽ പിറന്നത്.
ആദ്യ ഇന്നിംഗ്സില്‍, വെസ്റ്റ് ഇന്‍ഡീസ് എട്ടിന് 66 എന്ന നിലയില്‍ തകര്‍ന്നിരുന്നു. എന്നാല്‍ 9, 10, 11 ബാറ്റ്സ്മാന്‍മാർ സ്കോർ 137 റണ്‍സിലേക്ക് എത്തിച്ചു. 9-ാം നമ്പറില്‍ ഇറങ്ങിയ മോത്തീ 19 റണ്‍സ് നേടി, 10-ാം നമ്പറില്‍ 31 റണ്‍സുമായി വരിക്കൻ ടോപ് സ്‌കോറര്‍ ആയി. 11-ാം നമ്പറില്‍ സീല്‍സ് 22 റണ്‍സും അടിച്ചെടുക്കുകയായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ടോപ്പ് എട്ടിലെ മറ്റൊരു ബാറ്റ്‌സ്മാനും 11-ല്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here