ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

ആലപ്പുഴ ജില്ലയിൽ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു.ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്.ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊർജിതമാക്കി.

ALSO READ: ഫഹദിനെതിരായ പരാമര്‍ശം : അനൂപ് ചന്ദ്രനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുകു നശീകരണം പ്രധാനമാണ്. ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍.തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.

also read: നീറ്റ് പരീക്ഷ റദ്ദാക്കരുത്; കേന്ദ്രത്തിനു പിന്നാലെ എൻടിഎയും സുപ്രീം കോടതിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News