വിന്‍ഡീസ് 255 ന് പുറത്ത്, ഇന്ത്യക്ക് 183 റൺസ് ലീഡ്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തില്‍  വെസ്റ്റ് ഇൻഡീസ് 255 റൺസിന് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റ മത്സരം കളിക്കുന്ന മുകേഷ് കുമാർ, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വിക്കറ്റ് വീതവും അശ്വിൻ ഒരു വിക്കറ്റും നേടി. ഇതോടെ ഇന്ത്യക്ക് 183 റൺസ് ലീഡായി. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 438 റൺസ് നേടി പുറത്തായിരുന്നു. 75 റൺസ് നേടിയ ക്യാപ്റ്റൻ ക്രെയ്ഗ് ബ്രാത്‌വെയ്റ്റാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ.

ALSO READ: ‘മണിപ്പൂരിൽ കലാപം പ്രധാനമന്ത്രി ടൂറിൽ’, ഇന്ത്യയുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ആകുലതകൾ ഉണ്ട്: നടന്‍ ഇർഷാദ് അലി

5 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് എന്ന നിലയിലാണ് വെസ്റ്റ് ഇൻഡീസ് മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. മുകേഷ് കുമാർ  എറിഞ്ഞ ആദ്യ ഓവറിൽ തന്നെ  അലിക്ക് അത്തനാസയെ (37) മടക്കി. തുടർന്ന് ജേസൻ ഹോൾഡർ (15), അൽസാരി ജോസഫ് (4), കെമാർ റോച്ച് (4), ഷാനോൻ ഗബ്രിയേൽ (0) എന്നിവരെ മടക്കിയ സിറാജ് അഞ്ച് വിക്കറ്റ് നേട്ടത്തിനൊപ്പം വിൻഡീസ് ഇന്നിംഗ്സും അവസാനിപ്പിച്ചു.

ALSO READ: ‘മനസുകൊണ്ട് സേവനം ചെയ്യുന്നവരാകണം ഡോക്ടര്‍മാര്‍’; കൈരളി ടിവിയുടെ പുരസ്‌കാരം നേടിയവരെ അഭിനന്ദിച്ച് മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News