തിരുവനന്തപുരം സൗത്ത് തുമ്പയില്‍ തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു

തിരുവനന്തപുരം സൗത്ത് തുമ്പയില്‍ തിമിംഗല സ്രാവ് കരയ്ക്കടിഞ്ഞു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തില്‍പ്പെട്ട തിമിംഗല സ്രാവാണ് വലയില്‍ കുടുങ്ങി കരയ്ക്കടിഞ്ഞത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

READ ALSO:കിംഗ് ഖാനും ഇ.വിയിലേക്ക്; ആദ്യ ഇ.വിയായി ഹ്യുണ്ടായ് അയോണിക് 5

മത്സ്യത്തൊഴിലാളികളുടെ കമ്പവലയിലാണ് തിമിംഗലം കുരുങ്ങിയത്. കടലിലേക്ക് തള്ളിവിടാന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഷെഡ്യൂള്‍ ഒന്നില്‍പ്പെട്ടതായതിനാല്‍ വനം വകുപ്പിനെ അറിയിച്ചു.

READ ALSO:ഖത്തറിൽ താമസ, സന്ദര്‍ശക വിസാ നടപടിക്രമങ്ങള്‍ ലഘൂകരിച്ചു; മെട്രാഷ് ആപ്ലിക്കേഷന്‍ വഴി അപേക്ഷ സമര്‍പ്പിക്കാം

പാലോട് നിന്ന് വനപാലക സംഘവും വിഴിഞ്ഞം കോസ്റ്റല്‍ പൊലീസും സംഭവസ്ഥലത്തെത്തി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കുഴിച്ചുമൂടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News