നെഞ്ചിന്റെ മധ്യത്തില്‍ നിന്നും കഴുത്തിലേക്കും തോളിലേക്കും പടരുന്ന വേദന; ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ അറിയാം..

heart attack

ലോകത്തേറ്റവും കൂടുതല്‍ ആളുകളെ ബാധിക്കാനിടയുള്ള രോഗമാണ് ഹൃദയാഘാതം അല്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക്. ഈ രോഗത്തിൻ്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന്. ഹൃദയാഘാതം വന്ന ഒരു രോഗി എത്രകാലം മരുന്ന് കഴിക്കേണ്ടി വരും? തുടങ്ങിയ ഒട്ടേറെ സംശയങ്ങള്‍ക്കുള്ള മറുപടി ഡോക്ടര്‍ നല്‍കുന്നു. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകള്‍ക്ക് ഉണ്ടാകുന്ന ബ്ലോക്കാണ് ഹൃദയാഘാതം ആയി മാറുന്നത് എന്ന് പറയാം. ഒരു വ്യക്തിക്ക് ഹൃദയാഘാതം വരുന്നതിനു മുന്‍പ് ശരീരത്തില്‍ അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍ ഇതൊക്കെയാണ്. നെഞ്ചിന്റെ മധ്യ ഭാഗത്തായി ഒരു ഭാരം പോലെയോ, അമര്‍ത്തല്‍ ഉള്ളതുപോലെയോ അനുഭവപ്പെടുന്ന വേദനയാണ് ആദ്യ ലക്ഷണം. വേദന പിന്നീട് കഴുത്തിലേക്കോ, കക്ഷത്തിലേക്കോ, വയറിന്റെ മുകള്‍ഭാഗത്തോ ആയി അനുഭവപ്പെടും. കൂടാതെ അമിതമായ വിയര്‍പ്പ്, ഛര്‍ദ്ദി, തലകറക്കം എന്നിവയും ചിലര്‍ക്ക് ബോധക്ഷയവും ഉണ്ടാകാം.

ALSO READ: കവരൈപ്പേട്ട ട്രെയിൻ അപകടം; 19 പേർക്ക് പരുക്ക്,രണ്ട് ട്രെയിനുകൾ റദ്ദാക്കി

ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ രോഗി ഉടനടി ഒരു ഇസിജി പരിശോധനയ്ക്ക് വിധേയനാകണം. രണ്ട് തരം ഹൃദയാഘാതമാണ് ഉള്ളത്. 1. എസ്ടി എലിവേഷന്‍ എംഐ (മേജര്‍ അറ്റാക്ക്), 2. നോണ്‍ എസ്ടി എലിവേഷന്‍ എംഐ (മൈനര്‍ അറ്റാക്ക്). മേജര്‍ അറ്റാക്ക് വന്ന ഒരു വ്യക്തിയെ എത്രയും വേഗം ആന്‍ജിയോ പ്ലാസ്റ്റിയ്ക്ക് വിധേയനാക്കണം. മൈനര്‍ അറ്റാക്ക് വന്ന രോഗി ആണെങ്കില്‍ ഹൃദയത്തിലെ ബ്ലോക്ക് അലിയിച്ചു കളയാനായുള്ള മരുന്ന് നല്‍കുകയും ഒരു ആന്‍ജിയോ ഗ്രാം ടെസ്റ്റിലൂടെ തുടര്‍ന്ന് രോഗിയ്ക്ക് വേണ്ട ചികില്‍സ ഏതെന്ന് തീരുമാനിക്കാന്‍ കഴിയുകയും ചെയ്യും. ഇനി ഇത്തരം രോഗികള്‍ക്ക് രോഗ ലക്ഷണം കൂടുകയാണെങ്കില്‍ അവരെയും എത്രയും വേഗം ആന്‍ജിയോ പ്ലാസ്റ്റിയ്‌ക്കോ ബൈപാസ് സര്‍ജറിക്കോ വിധേയനാക്കണം. മേജര്‍ അറ്റാക്ക് വന്നൊരു രോഗിയെ കൃത്യസമയത്ത് ആധുനിക സജ്ജീകരണങ്ങളുള്ള ഒരു ആശുപത്രിയില്‍ എത്തിക്കാനായാല്‍ 95% വും അവരുടെ ജീവന്‍ രക്ഷിക്കാനാകും.

ALSO READ: കാക്കിയിട്ട് ഇന്ത്യൻ ക്രിക്കറ്റ് താരം, മുഹമ്മദ് സിറാജിനെ തെലങ്കാന ഡിഎസ്പിയായി നിയമിച്ചു

മരുന്നുകളുടെ ഉപയോഗം: ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായ ഒരു രോഗി ആദ്യത്തെ ഒരു വര്‍ഷം രക്തക്കട്ട അലിയിക്കുന്നതിനായുള്ള മരുന്ന് കഴിക്കണം. കൂടാതെ ഹൃദയത്തിന്റെ പമ്പിങ് കുറവുള്ള രോഗികള്‍ അതിനുള്ള മരുന്ന് കഴിക്കേണ്ടതും ബ്ലഡ് പ്രഷര്‍, ഷുഗര്‍ എന്നിവയുള്ള രോഗികള്‍ ആ അസുഖങ്ങള്‍ക്കുള്ള മരുന്നുകളും കഴിക്കേണ്ടതാണ്. സാധാരണ ഗതിയില്‍ ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ ഒരു രോഗിയ്ക്ക് ഒരു വര്‍ഷത്തിനു ശേഷം നല്‍കുന്ന മരുന്നില്‍ ഗണ്യമായ കുറവ് വരുത്താന്‍ കഴിയും. ഒരിക്കല്‍ ഹൃദയാഘാതം വന്ന രോഗിയ്ക്ക് അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതം വരാന്‍ 20% സാധ്യതയുണ്ട്. ഇത് നിയന്ത്രിക്കാന്‍ വേണ്ട മരുന്നുകളും രോഗി കഴിക്കേണ്ടതുണ്ട്. കൂടാതെ രോഗിയുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ 70 മി.ഗ്രാമില്‍ താഴെയായി നിലനിര്‍ത്തുകയും വേണം. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനാവശ്യമായ മരുന്നുകളും രോഗി ആജീവനാന്തകാലം കഴിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News