‘കരുവന്നൂർ കേസിൽ നടന്നത് വല്ലാത്ത വേട്ടയാടൽ’; എം എം വർഗ്ഗീസ്

M M varghese

കരുവന്നൂർ കേസിൽ നടന്നത് വല്ലാത്ത വേട്ടയാടലാണെന്നും, സിപിഐഎം നേതാക്കളെ വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നുവെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്. കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തില്‍ രണ്ട് പേർക്ക് ജാമ്യം കിട്ടിയതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കരുവന്നീർ കേസിൽ സിപിഐഎമ്മിനെ അപമാനിക്കാൻ ആണ് നടന്നത്. വിഷയത്തിൽ ഉയർത്തിക്കൊണ്ടുവന്നത് തെരഞ്ഞെടുത്ത കള്ളക്കഥകളാണെന്നും അദ്ദേഹം പറഞ്ഞു. ഈ കെട്ടിപൊക്കിയ കഥകളെല്ലാം പൊളിഞ്ഞു വീണു എന്നും അ​ദ്ദേഹം പറഞ്ഞു.

Also Read: പെട്ടി വിവാദം; സിപിഐഎം പറഞ്ഞ വാദങ്ങളിൽ തെറ്റില്ല: ഇ എൻ സുരേഷ്ബാബു

ഇഡി ഫ്രീസ് ചെയ്തിരിക്കുന്ന സിപിഐഎമ്മിന്റെ പണം വിട്ടു കിട്ടണം. അവഹിതമായ സമ്പാദ്യങ്ങൾ അല്ല ഇഡി പിടിച്ചുവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അരവിന്ദaaക്ഷൻ നിരപരാധിയാണെന്ന് തങ്ങൾക്ക് അറിവുള്ള കാര്യമാണെന്നും. പാർട്ടിയെ അപമാനിക്കുന്നതിന് വേണ്ടിയാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തതെന്നും എം എം വർഗ്ഗീസ് പറഞ്ഞു.

Also Read: ‘മധുവിന്റെ നടപടി പാർട്ടി തത്വങ്ങൾക്ക് വിരുദ്ധം’; വി ജോയ്

തിരൂർ സതീഷന്റെ വെളിപ്പെടുത്തലിൽ ശക്തമായ അന്വേഷണം വേണമെന്നും ബിജെപി ജില്ലാപ്രസിഡന്റ് ഒന്നരക്കോടി രൂപ കൊണ്ടുപോയകാര്യത്തിൽ ശക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊടകര കേസിൽ യഥാർത്ഥ കുറ്റവാളികൾ ആരായാലും പിടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here