‘സ്ഫടിക’ത്തിനു ശേഷം ഭദ്രന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, തിലകൻ, രതീഷ്, വിജയശാന്തി, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് യുവതുർക്കി.
Also Read: ടൈറ്റാനിക്കിൻ്റെ അവശിഷ്ടങ്ങൾ കാണാൻ പോയ ടൈറ്റൻ പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു
അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് നിർമ്മാണ പങ്കാളിയായ ഏക മലയാള സിനിമ തുടങ്ങിയ വലിയ പ്രത്യേകതകളോടെയായിരുന്നു ‘യുവതുർക്കി’ 1996-ലെ ഓണത്തിന് റിലീസ് ചെയ്തത്. തൊണ്ണൂറുകളിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം തുല്യ താരമൂല്യമുണ്ടായിരുന്ന സുരേഷ് ഗോപി ക്കൊപ്പം തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ വിജയശാന്തിയുടെ സാന്നിധ്യം കൊണ്ടും ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തീയേറ്ററിൽ എത്തിയത്.
‘ഏകലവ്യനും’ ‘മാഫിയ’യും ‘കമ്മീഷണറും’ ബോക്സ് ഓഫീസിൽ തീർത്ത തരംഗത്തിന്റെ വെളിച്ചത്തിൽ സുരേഷ് ഗോപിയുടെ വമ്പിച്ച ജനപ്രീതിയും തിയേറ്ററുകളെ ഇളക്കിമറിക്കാൻ പോന്ന ഗാംഭീര്യവും കൈമുതലാക്കിയായിരുന്നു ഭദ്രൻ ‘യുവതുർക്കി’ ഒരുക്കിയത്.
Also Read: പരീക്ഷ എഴുതാതെയും ബിരുദ സർട്ടിഫിക്കറ്റ്, ഏതെടുത്താലും 80,000 രൂപ: കൈരളി ന്യസ് എക്സ്ക്ലൂസീവ്
അക്കാലത്ത് കേരളത്തിലെ പ്രേക്ഷകർക്ക് അത്രകണ്ട് പരിചിതമല്ലാത്ത ഉത്തരേന്ത്യൻ രാഷ്ട്രീയവും പ്രത്യേകിച്ച് അന്നത്തെ ഡൽഹി രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങളും വിവാദ കഥാപാത്രങ്ങളുമായിരുന്നു ‘യുവതുർക്കി’ക്ക് പ്രമേയമായത്. ഭൂരിഭാഗവും ദില്ലിയിലെ മർമ്മപ്രധാന സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യുകയും പൂർണതയ്ക്കു വേണ്ടി നിർമ്മാണക്കമ്പനി വിട്ടുവീഴ്ച ചെയ്യുകയും ചെയ്തതോടെ വൻ ബജറ്റിലേക്ക് ‘യുവതുർക്കി’യുടെ നിർമ്മാണച്ചെലവ് നീങ്ങി.
മികച്ച ഗുണനിലവാരം പുലർത്തുന്ന സിനിമയായിട്ടാണ് ‘യുവതുർക്കി’ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കാലത്തിന് മുമ്പേ സഞ്ചരിച്ച, മലയാള സിനിമയ്ക്ക് അത്രകണ്ട് പരിചിതമല്ലാത്ത മേക്കിംഗ് രീതി ഒരു വിഭാഗം പ്രേക്ഷകരെ മാത്രം ആകർഷിച്ചപ്പോൾ ആദ്യദിവസങ്ങളിലെ ആരവം കെട്ടടങ്ങി. മികച്ച നിലവാരത്തിലും ബജറ്റിലും നിർമ്മിക്കപ്പെട്ട സിനിമയുടെ കളക്ഷൻ കുത്തനെ താഴേക്കായി. സെവൻ ആർട്സിനും അമിതാഭ് ബച്ചൻ കോർപ്പറേഷനും ചിത്രം വൻനഷ്ടമാണുണ്ടാക്കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here