ബ്രിട്ടീഷ് എഴുത്തുകാരിയായ ജെ.കെ. റൗളിംഗ് എഴുതിയ ഏഴു പുസ്തകങ്ങളടങ്ങിയ സാങ്കല്പിക മാന്ത്രിക നോവൽ പരമ്പരയാണ് ഹാരി പോട്ടർ. ഇതിനെ ആസ്‌പദമാക്കി പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ പലരുടെയും കുട്ടിക്കാലങ്ങളെ മനോഹരമാക്കിയതാണ്. മാന്തിക വിദ്യാലയമായ ഹോഗ്വാർട്ട്സ് സ്കൂൾ ഓഫ് വിച്ച്ക്രാഫ്റ്റ് ആൻഡ് വിസാഡെറിയിലെ വിദ്യാർത്ഥികളായ ഹാരി പോട്ടർ എന്ന കൗമാരമാന്ത്രികന്റേയും ഉറ്റ സുഹൃത്തുക്കളായ റോൺ വീസ്‌ലി, ഹെർമയോണി ഗ്രാഞ്ചെർ എന്നിവരുടേയും സാഹസികകഥകളെ വളരെ ആകാംക്ഷയോടെയാണ് കുട്ടികൾ കണ്ടിരുന്നത്. ഇപ്പോഴിതാ ഹാരി പോട്ടറിനെ തമിഴ്‌നാടിന്റെ പശ്ചാത്തലത്തിലേക്ക് പറിച്ചു നട്ടിരിക്കുകയാണ് ഒരു കലാകാരൻ.
ഹാരി പോട്ടറിലെ പ്രസിദ്ധമായ മുപ്പത്തിനാല് സീനുകളും അത്രത്തോളം തന്നെ കഥാപാത്രങ്ങളെയുമാണ് ഈ ചിത്രങ്ങളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ ഭൂപ്രകൃതിയിൽ അണിയിച്ചൊരുക്കിയ ചിത്രങ്ങൾ മനോഹരമാണെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. ഒരുപക്ഷെ ഇതൊരു വലിയ സിനിമയായി തന്നെ ആലോചിക്കാവുന്ന വിഷയം ആണെന്നും അത്രത്തോളം നാടിന്റെ ഓരോ വേരുകളിലേക്കും ഇറങ്ങിച്ചെന്നാണ് ഇവ രൂപപ്പെടുത്തിയിരിക്കുന്നതിനും സോഷ്യൽ മീഡിയ പറയുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ഉൾപ്പെടെ തമിഴ് വസ്ത്രധാരണത്തിലേക്കും രൂപ സാദൃശ്യത്തിലേക്കും ചിത്രത്തിൽ പറിച്ചു നട്ടിരിക്കുന്നു.
ALSO READ: ലീഗിന്റെ ചെലവിൽ കടപ്പുറത്ത് നിന്ന് ഇസ്രയേലിനെ അനുകൂലിക്കുന്ന ശശി തരൂർ, വിമർശിച്ച് എം സ്വരാജ്
കൊട്ടാരങ്ങളിലും കോട്ടകളിലും വച്ച് കുട്ടികൾ അനുഭവിച്ചറിയുന്ന മാജിക്കിന്റെ മായിക ലോകം തമിഴ്‌നാട്ടിലേക്ക് വരുമ്പോൾ ക്ഷേത്രങ്ങളിലും, ആൽമരത്തിന്റെ ചുവട്ടിലും, തെരുവുകൾക്ക് നടുവിലുമെല്ലാം പ്രത്യക്ഷപ്പെടുന്നു. ഗ്രാമീണതയുടെ ഭംഗിയിലേക്കാണ് ഈ ദൃശ്യാവിഷ്ക്കാരം നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. എ ഐ ഉപയോഗിച്ച് നിർമിച്ചതാണോ ഈ ചിത്രമെന്ന സംശയമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ദിനേശ് കുമാർ എന്നയാൾ പങ്കുവെച്ച ഇവയുടെ സൃഷ്ടാവ് ആരാണ് എന്നതിനെ കുറിച്ചും വ്യക്തമായ അറിവില്ല. ചിത്രങ്ങളിൽ എവിടെയും തന്നെ ഇത് രൂപപ്പെടുത്തിയ ആളെ കുറിച്ചുള്ള വിവരങ്ങളുമില്ല. പക്ഷെ എന്ത് തന്നെ ആയാലും ഈ ചിത്രങ്ങൾ കാണാതെ പോകുന്നത് നഷ്ടമായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here