എന്താണ് നയപ്രഖ്യാപനം? ഗവര്‍ണര്‍ പൂര്‍ണമായി വായിച്ചില്ലെങ്കില്‍ നയപ്രഖ്യാപനം പൂര്‍ത്തിയാകുമോ ? വസ്തുതകള്‍

ഒരു പുതിയവര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയം എന്താണ് എന്ന് കൃത്യമായി വ്യക്തമാക്കുന്ന ഒന്നാണ് നയപ്രഖ്യാപനം. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്ന നയപ്രഖ്യാപനം സംസ്ഥാന കാര്യനിര്‍വ്വഹണത്തിന്റെ തലവനായ ഗവര്‍ണറാണ് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. പുതിയ വര്‍ഷത്തിലെ ആദ്യ നിമയസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസമാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം അവതരിപ്പിക്കുന്നത്.

പോയ വര്‍ഷത്തിലെ സര്‍ക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും നയപ്രഖ്യാപനത്തിലുണ്ടാകും. അതോടൊപ്പം വരും വര്‍ഷത്തിലേക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളും സംസ്ഥാന ബജറ്റിനെ കുറിച്ചുള്ള സൂചനകളുമാണ് നയപ്ര്യാപനത്തില്‍ ഉണ്ടാകുന്നത്. പോയ വര്‍ഷം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ജനദ്രോഹ നടപടികളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും കേരളത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും നയപ്രഖ്യാപനത്തില്‍ സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കും.

നിയമസഭാ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഗവര്‍ണര്‍ വായിച്ചിരിക്കണം എന്നത് ഗവര്‍ണറുടെ ഭരണഘടനാ ബാധ്യതയാണ്. ഗവര്‍ണര്‍ നിയമസഭയില്‍ നയപ്രഖ്യാപനത്തിന്റെ ഒരുവരി വായിച്ചിരുന്നാലും നിയമപരമായി നയപ്രഖ്യാപനം പൂര്‍ത്തിയാകും. പക്ഷേ സര്‍ക്കാരിന്റെ നയം സിയമസഭയ്ക്കുള്ളില്‍ അല്ലെങ്കില്‍ ജനപ്രതിനിധിയുള്ള സഭയ്ക്കുള്ളില്‍ പൂര്‍ണമായി വായിക്കുക എന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News