പഞ്ചസാര മാത്രമല്ല വില്ലൻ, പ്രമേഹത്തിനു വേറെയും കാരണങ്ങളുണ്ട്…

diabetes

ഇന്നത്തെക്കാലത്ത് ഒരുപാടുപേർ പ്രമേഹരോഗം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. പഞ്ചസാരയുടെ ഉപയോഗം കൊണ്ടാണ് പ്രമേഹം വരുന്നതെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എന്നാൽ ജനിതക കാരണങ്ങളുൾപ്പെടെയുള്ള നിരവധി ഘടകങ്ങൾ പ്രമേഹം പോലുള്ള രോഗങ്ങൾക്ക് കാരണമാകാറുണ്ട്. പ്രമേഹമുള്ള ആളുകളുടെ എണ്ണം വർഷാവർഷം കൂടിവരികയാണെന്നാണ് ഡോക്ടർമാർ പറയുന്നത്.

ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ട് തന്നെ കേരളത്തിലെ അഞ്ചിലൊരാൾക്ക് പ്രമേഹരോഗമുള്ളതായാണ് കണക്ക്. കോവിഡിന് ശേഷം മരുന്നുകൾകൊണ്ടുപോലും പ്രമേഹത്തെ നിയന്ത്രിക്കാനാകാത്ത സ്ഥിതിയുണ്ടെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം. ചെറുപ്പക്കാരിലടക്കം ഇപ്പോൾ പ്രമേഹം സർവസാധാരണമാണ് കണ്ടുവരുന്നത്.

Also Read; “നിങ്ങളങ്ങോട്ട് മാറി നിക്ക് ഇനി ടി20 ഞങ്ങള് കളിക്കാം…”: മൈതാനത്ത് ഇരച്ചെത്തി അപ്രതീക്ഷിത അതിഥികൾ, പിന്നാലെ കളി മുടക്കം

നമ്മൾ കഴിക്കുന്ന ആഹാരത്തിൽനിന്നാണ് ശരീരത്തിന്റെ പ്രവർത്തനത്തിനാവശ്യമായ ഊർജം ലഭിക്കുക. ഈ ഭക്ഷണം ദഹനപ്രക്രിയയ്ക്കു വിധേയമായാൽ അന്നജം ഗ്ലൂക്കോസായി രക്തത്തിൽ കലരും. ഇൻസുലിൻ ഹോർമോണിന്റെ സഹായത്തോടെ ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് ഉപയോഗപ്രദമായ രീതിയിൽ കലകളിലേക്ക് (സെൽ) എത്തിക്കുന്നു. ഇൻസുലിന്റെ ശരിയായ അളവിലോ ഗുണത്തിലോ കുറവുണ്ടായാൽ ശരീര കലകളിലേക്കുള്ള പഞ്ചാസരയുടെ അളവ് കൂടുതലാകും. ഈ രോഗാവസ്ഥയാണ് ഡയബറ്റിക് മെലിറ്റസ് അഥവാ പ്രമേഹം എന്നറിയപ്പെടുന്നത്.

മുൻപൊക്കെ ഗുളികകൊണ്ടുമാത്രം പ്രമേഹത്തെ നിയന്ത്രിക്കാനാകുമായിരുന്നു. എന്നാൽ, ഇപ്പോൾ ഇൻസുലിൻ കൊണ്ടും നിയന്ത്രിക്കേണ്ടിവരുന്ന അവസ്ഥയാണുള്ളതെന്ന് ഡോക്ടർമാർ പറയുന്നു. നിലവിലെ കണക്കനുസരിച്ച് കേരളത്തിൽ 20 ശതമാനത്തോളം പേർ പ്രമേഹമുള്ളവരാണ്. ഹൃദ്രോഗം, സ്‌ട്രോക്ക്, വൃക്കരോഗം, കാഴ്ചപ്രശ്നങ്ങൾ, ദന്തരോഗങ്ങൾ, പാദപ്രശ്നങ്ങൾ, മദ്യപാനികളിൽ വൃക്കരോഗം തുടങ്ങിയ രോഗാവസ്ഥ പ്രമേഹമുള്ളവരിൽ കണ്ടുവരുന്നുണ്ട്.

Also Read; “ഞാനും എന്റെ പിള്ളേരും ട്രിപ്പിൾ സ്ട്രോങ്ങ് ആ…”: ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിൽ ഥാർ ഫൈവ് സ്റ്റാർ റേറ്റിംഗ് നേടിയാതായി മഹീന്ദ്ര

അമിതമായി മധുരം കഴിക്കുന്നവരിൽ മാത്രമല്ല, പാരമ്പരയുവുമായിട്ടും പ്രമേഹം വരാം. പ്രത്യേകിച്ച് മാതാപിതാക്കളിൽ ആർക്കെങ്കിലും പ്രമേഹമുള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് വിദഗ്ദർ പറയുന്നത്. സ്ഥിരമായി ഇരുന്ന് ജോലിചെയ്യുന്നവർക്കും അമിതവണ്ണമുള്ളവർക്കും പൊതുവെ പ്രമേഹസാധ്യത കൂടുതലാണ്. വിശപ്പ്, അതിയായ ദാഹം, മറ്റു കാരണങ്ങളില്ലാതെ ശരീരഭാരം കുറയുക, ഇടയ്ക്കിടെ മൂത്രശങ്ക, ക്ഷീണം, കാഴ്ചമങ്ങൽ ഇവയെല്ലാം പ്രമേഹരോഗത്തിലേക്കുള്ള ലക്ഷണമാണ്. തുടർച്ചയായി ഉണ്ടാകുന്ന അണുബാധ, പേശികൾക്ക് ബലക്ഷയം, വരണ്ട ചർമം, ചൊറിച്ചിൽ, കൈകാൽ വേദന, ഛർദിൽ, പെട്ടെന്നുണ്ടാകുന്ന ദേഷ്യവും സങ്കടവുമെല്ലാം പ്രമേഹത്തിന്റെ സൂചനകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News