മധ്യപ്രദേശില്‍ അഞ്ചാംപ്പനി പടരുകയാണ്. മീസില്‍സ് ബാധിച്ച് രണ്ട് കുട്ടികള്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രോഗം ബാധിച്ച് 17 കുട്ടികള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
എന്താണ് അഞ്ചാംപനി? (Measles)
കുട്ടികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് മീസില്‍സ് അഥവാ അഞ്ചാംപനി. മീസില്‍സ് വൈറസുകള്‍ വായുവിലൂടെയാണ് പകരുന്നത്. അതുകൊണ്ട് തന്നെ വളരെ വേഗം പകരാന്‍ സാധ്യതയുള്ള രോഗമാണിത്. ഈ രോഗം കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാം. അഞ്ചാം പനി വന്നാല്‍ ശരീരത്തിലുടനീളം ചര്‍മ്മ ചുണങ്ങുകള്‍ക്കും ഫ്‌ലൂ പോലുള്ള ലക്ഷണങ്ങള്‍ക്കും കാരണമാകുന്നു. ആറു മാസം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കാണപ്പെടുന്നത്.
ALSO READ:നെല്ല് സംഭരണം: സപ്ലൈകോയ്ക്ക് 203.9 കോടി രൂപ അനുവദിച്ചു
എന്താണ് ലക്ഷണങ്ങള്‍?
അഞ്ചാം പനിയുടെ ആദ്യത്തെ ലക്ഷണം പനിയാണ്. ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. നാല് ദിവസം കഴിയുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്ന് തുടങ്ങി മുഖത്തേക്ക് പടര്‍ന്ന് ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകള്‍ കാണപ്പെടും. പനി അപ്പോഴേക്കും പൂര്‍ണമായും ഭേദമാകും. വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്സിന്റെ പഴുപ്പ് ഒക്കെ പനിയോടൊപ്പം ഉണ്ടാകാം. അതേസമയം വയറിളക്കം കൃത്യ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണം വരെ സംഭവിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here