എന്താണ് കുരങ്ങുപനി? ; എങ്ങനെയാണ് രോഗം പകരുന്നത്?

രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനെ തുടർന്ന് വലിയ ആശങ്കയിലായിരിക്കുകയാണ് ജനങ്ങൾ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു എന്നറിയിച്ചിരിക്കുന്നത്. രോഗ ബാധ മേഖലിൽ നിന്ന് എത്തിയ ആൾക്കാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. മങ്കി പോക്സിന്റെ വകഭേദമാണ് സ്ഥിരീകരിച്ചതെന്ന് ആണ് ആരോ​ഗ്യ മന്ത്രാലയം അറിയിച്ചത്. 2022 ൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസിനു സമാനമായ കേസ് ആണ് ഇപ്പോൾ റിപ്പോർട് ചെയ്തിരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

1958 ൽ ഡെന്മാർക്കിലെ കോപ്പൻഹേഗനിലുണ്ടായിരുന്ന ലബോറട്ടറി കുരങ്ങുകൾക്കിടയിലായിരുന്നു എംപോക്സ്‌ എന്ന രോഗം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് 12 വർഷങ്ങൾക്കു ശേഷം, 1970 ലാണ് മനുഷ്യരിൽ ആദ്യമായി രോഗബാധ കണ്ടെത്തിയത്. ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോങ്കോയിൽ താമസിച്ചിരുന്ന മനുഷ്യർക്കിടയിലായിരുന്നു രോഗം കണ്ടെത്തിയത്. പ്രധാനമായും ആഫ്രിക്കൻ ഭൂഖണ്ഡത്തിലായിരുന്നു രോഗം വ്യാപിച്ചത്. കുരങ്ങുകളിൽ നിന്നും രോഗം പകരുന്നുണ്ടെങ്കിലും, മറ്റു ജീവികളും എംപോക്സ്‌ വൈറസ് വാഹകരായി കരുതുന്നു. 1970 ലാണ് മനുഷ്യരിൽ ആദ്യമായി രോഗബാധ കണ്ടെത്തിയതെങ്കിലും 80 കളിൽ ആയിരുന്നു രോഗം വൻതോതിൽ വ്യാപിച്ചത്. എങ്കിലും ആഫ്രിക്കയ്ക്ക് പുറത്തേക്ക് വലിയ രീതിയിൽ രോഗം വ്യാപിച്ചിരുന്നില്ല.

ALSO READ : കോവിഡ് പോലെ ഭയപ്പെടേണ്ട രോഗമാണോ കുരങ്ങുപനി? ; ഡോ. സുൽഫി നൂഹ് പറയുന്നത് കേൾക്കൂ

പിന്നീട് 2017 ലാണ് രോഗം വീണ്ടും ആശങ്കയുണർത്തുന്ന രീതിയിൽ എംപോക്സ്‌ പടർന്നത്. നൈജീരിയയിലായിരുന്നു രോഗവ്യാപനം. നൈജീരിയയിൽ നിന്ന് തുടങ്ങിയ രോഗവ്യാപനം തുടർന്ന് മധ്യ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പടർന്നു. ആയിരക്കണക്കിന് ആളുകൾക്കായിരുന്നു അന്ന് കുരങ്ങു പനി ബാധിച്ചത്. 2022 ലാണ് ആദ്യമായി ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് എംപോക്സ്‌ സ്ഥിരീകരിച്ചത്. യുണൈറ്റഡ് കിംഗ്ഡത്തിലായിരുന്നു സ്ഥിരീകരണം. ഇന്ന് യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ, ആഫ്രിക്ക തുടങ്ങി വിവിധ ഭൂഖണ്ഡങ്ങളിലായി 116 ഓളം രാജ്യങ്ങളിലാണ് ഈ വൈറസ് രോഗം വ്യാപിച്ചിട്ടുള്ളത്. കണക്കുകൾ പ്രകാരം ഒരുലക്ഷത്തോളം പേരെ എംപോക്സ്‌ ഇതുവരെ ബാധിച്ചിട്ടുണ്ട്. ഒപ്പം 2022 വരെയുള്ള കണക്കുകൾ പ്രകാരം ഇതുവരെ 200 ഓളം പേരുടെ മരണത്തിന് ഇടയാക്കിയിട്ടും ഉണ്ട് എംപോക്സ്‌.

ഇന്ത്യയിൽ ഇതുവരെ 28 കേസുകൾ ആണ് റിപ്പോർട് ചെയ്തിട്ടുള്ളത്. കേരളത്തിലേക്ക് വന്നാൽ ഇന്ത്യയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട് ചെയ്തത് കേരളത്തിൽ ആയിരുന്നു, 2022 ജൂലൈ 14 നു യു എ ഇയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയ വിമാനയാത്രികനിൽ ആയിരുന്നു രോഗം കണ്ടെത്തിയത്. എങ്കിലും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളിലൂടെ കുരങ്ങുപനിയെ കേരളം തടഞ്ഞു നിർത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലും, നാഷണൽ വൈറോളജി ഇന്സ്ടിട്യൂറ്റ്യൂട്ടിന്റെ ഫീൽഡ് യുണിറ്റിലും പരിശോധന സംവിധാനം ഒരുക്കി കൊണ്ടായിരുന്നു കേരളം ഫലപ്രദമായ രീതിയിൽ കുരങ്ങു പനിയെ തടഞ്ഞു നിർത്തിയത്.

ALSO READ : രാജ്യത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചു

ഭൂമിയിൽ നിന്നും തുടച്ചു നീക്കി എന്ന് പറയപ്പെടുന്ന വസൂരിയുടെ ഒരു വകഭേദമാണ് എംപോക്സ്‌. വൈറസ് ബാധിതരായ മൃഗങ്ങളിൽ നിന്നോ മനുഷ്യരിൽ നിന്നോ ആണ് രോഗബാധ പകരുന്നത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ധികളിലെ വീക്കം എന്നിവയാണ് കുരങ്ങു പനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ചിക്കൻ പോക്‌സിനുണ്ടാകുന്ന പോലെ ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടും. വൈറസ് മൂലം ഉണ്ടാകുന്ന കുരങ്ങു പനി ബാധിച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ രോഗി സുഖം പ്രാപിക്കും. എങ്കിലും അപൂർവമായി മരണങ്ങളും സംഭവിക്കാറുണ്ട്. എന്നാൽ കുരങ്ങു പനിയിൽ മരണ നിരക്ക് പൊതുവെ കുറവാണ്. ശരീര സ്രവങ്ങൾ, കുരങ്ങു പനി മൂലമുണ്ടാകുന്ന വൃണങ്ങൾ, കിടക്ക, വസ്ത്രം തുടങ്ങിയ പങ്കുവെക്കുന്നതിലൂടെ രോഗം പകരാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News