സ്നേഹിച്ച് സ്നേഹിച്ച് കൊല്ലും അതാണ് പന്നിക്കശാപ്പ് തട്ടിപ്പ് അഥവാ പിഗ് ബുച്ചറിങ് സ്‌കാം. ഇരയില്‍നിന്ന് കഴിയുന്നത്ര അടുപ്പമുണ്ടാക്കി വിശ്വാസം നേടിയെടുക്കുന്ന രീതിയെയാണ് ‘പിഗ് ബുച്ചറിങ് സ്‌കാം’ എന്ന് വിളിക്കുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പിനെ കരുതിയിരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
2016-ല്‍ ചൈനയിലാണ് ആദ്യം ഇത്തരം തട്ടിപ്പുകൾ റിപ്പോര്‍ട്ടു ചെയ്യുന്നത്. തൊഴില്‍രഹിതര്‍, വീട്ടമ്മമാര്‍, വിദ്യാര്‍ഥികള്‍ എന്നിവരെയാണ് തട്ടിപ്പിലൂടെ ലക്ഷ്യമിടുന്നത്. സോഷ്യൽ മീഡിയയിലും ഡേറ്റിങ് ആപ്പുകളിലും വ്യാജ പ്രൊഫൈലുകൾ സൃഷ്ടിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം. പിന്നീട് ഇരകളുമായി ബന്ധം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്നു. അതിനുശേഷം നിക്ഷേപങ്ങളെയും സാമ്പത്തിക അവസരങ്ങളെയും കുറിച്ച് പറയുകയും ചെയ്യും.
Also Read: ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ശോഷണം സംഭവിക്കുന്നതായി നാസ
പിന്നീട് ക്രിപ്‌റ്റോകറന്‍സിയുമായി ബന്ധപ്പെട്ട ലാഭകരമായ സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കും. ആദ്യം ചെറിയ ലാഭം നല്‍കി ഇരകളുടെ വിശ്വാസം നേടിയെടുത്തതിന് ശേഷം പിന്നീട് മുഴുവന്‍ സമ്പാദ്യവും തട്ടിയെടുത്ത് മുങ്ങുന്നതാണ് ഈ തട്ടിപ്പിന്റെ രീതി.
പന്നികള്‍ക്ക് ആവശ്യത്തിന് തീറ്റയും പരിചരണവും നല്‍കി അവസാനം കശാപ്പുചെയ്യുന്ന രീതിക്ക് സമാനമാണ് ഈ തട്ടിപ്പ് എന്നതുകൊണ്ടാണ് ഇതിന് ഈ പേരുവന്നത്.
Also Read:
ഇത്തരം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകാര്‍ കൂടുതല്‍ ദുരുപയോഗംചെയ്യുന്നത് സാമൂഹികമാധ്യമങ്ങളായ വാട്സാപ്പ്, ടെലഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവയെയാണെന്നും മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. തട്ടിപ്പുതടയാന്‍, ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ (14 സി) ഗൂഗിളുമായി സഹകരിച്ച് വിവരങ്ങള്‍ കൈമാറാനും നടപടിയുറപ്പാക്കാനും ശ്രമിക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here