മൈനർ ആധാർ കാർഡിന് എന്തൊക്കെ വേണം? അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങൾ അറിയാം

പ്രായപൂർത്തിയാവാത്ത കുട്ടികൾക്കുള്ള മൈനർ ആധാർ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം. കുട്ടികളുടെ ആധാർ പുതുക്കുന്നതിൽ രണ്ടുവർഷം വരെ ഇളവ്‌ അനുവദിച്ചിട്ടുണ്ട്. അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലുമാണ്‌ കുട്ടികളുടെ ആധാർ ബയോമെട്രിക്‌ വിവരങ്ങൾ പുതുക്കേണ്ടത്‌. ഇത്‌ ഏഴും പതിനേഴും വയസ്സുവരെ സൗജന്യമായി ചെയ്യാം. നവജാത ശിശുക്കളുടെ ആധാർ എൻറോൾമെന്റ്‌ സമയത്ത് വിരലടയാളം, കണ്ണുകൾ അടക്കമുള്ള ബയോമെട്രിക്‌ വിവരങ്ങൾ ശേഖരിക്കാറില്ല. കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കി എൻറോൾ ചെയ്യാം.

എന്നാൽ, കുട്ടിക്ക്‌ അഞ്ച്‌ വയസ്സായാൽ ബയോമെട്രിക്‌ വിവരങ്ങൾ ചേർക്കണമെന്നാണ്‌ നിർദേശം. ഇത്‌ പതിനഞ്ചാം വയസ്സിൽ പുതുക്കണം. ഇത്തരത്തിൽ പുതുക്കുന്നതിനാണ്‌ രണ്ടുവർഷത്തെ ഇളവ്‌ അനുവദിച്ചത്‌. ഇക്കാലയളവ്‌ കഴിഞ്ഞാൽ നൂറുരൂപ നൽകിയേ വിവരങ്ങൾ പുതുക്കാനാകൂ.

ഒരു മൈനർ ആധാർ കാർഡിന് അപേക്ഷിക്കുന്നതിന് എന്തൊക്കെ രേഖകൾ വേണം?

  1. കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്‌കൂൾ സർട്ടിഫിക്കറ്റ്.
  2. മാതാപിതാക്കളുടെ ആധാർ കാർഡ് അല്ലെങ്കിൽ പാൻ കാർഡ്, പാസ്പോർട്ട് അല്ലെങ്കിൽ ഡ്രൈവിംഗ് ലൈസൻസ് പോലുള്ള സാധുതയുള്ള മറ്റേതെങ്കിലും സർക്കാർ ഐഡി കാർഡ്.
  3. വൈദ്യുതി ബിൽ, വാട്ടർ ബിൽ അല്ലെങ്കിൽ ടെലിഫോൺ ബിൽ പോലെയുള്ള രക്ഷിതാവിന്റെ വിലാസം തെളിയിക്കുന്നതിനുള്ള രേഖ.
  4. കുട്ടിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോ.

അടുത്ത പടിയായി അടുത്തുള്ള ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കേണ്ടതുണ്ട്. കുട്ടിയും ആവശ്യമായ എല്ലാ രേഖകളും സഹിതം എൻറോൾമെന്റ് സെന്ററിലെത്തി, കുട്ടിയുടെ പേര്, ജനനത്തീയതി, വിലാസം തുടങ്ങിയ വ്യക്തിഗത വിശദാംശങ്ങൾ ആവശ്യപ്പെടുന്ന ഒരു എൻറോൾമെന്റ് ഫോം പൂരിപ്പിച്ചുനൽകുക.

എൻറോൾമെന്റ് ഫോം പൂരിപ്പിച്ച ശേഷം, കുട്ടിയുടെ ഫോട്ടോ എടുക്കും. നവജാത ശിശുക്കൾക്ക് ആധാർ കാർഡിന് അപേക്ഷിക്കുൾേ ബയോമെട്രിക് വിവരങ്ങൾ നല്‌കേണ്ടതില്ല. ഒരു കുട്ടി 5 വയസ്സിന് താഴെയാണെങ്കിൽ, യുഐഡിഎഐ പ്രകാരം, കുട്ടിക്ക് വേണ്ടി മാതാപിതാക്കളിൽ അല്ലെങ്കിൽ രക്ഷിതാക്കളിൽ ഒരാൾ ആധികാരികത നൽകുകയും എൻറോൾമെന്റ് ഫോമിൽ ഒപ്പിട്ട് പ്രായപൂർത്തിയാകാത്തയാളെ എൻറോൾ ചെയ്യുന്നതിനുള്ള സമ്മതം നൽകുകയും വേണം.

മാത്രമല്ല കുട്ടിക്ക് ഡെമോഗ്രാഫിക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആധാർ ലഭ്യമാക്കുകയും അതിൽ മാതാപിതാക്കളുടെ മുഖചിത്രം ബയോമെട്രിക്ക് വിവരമായി ഉപയോഗിക്കുകയും ചെയ്യും. കുട്ടിക്ക് 5 വയസ്സ് തികയുമ്പോൾ, ബയോമെട്രിക്‌സ് നിർബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.കുഞ്ഞിന് അഞ്ച് വയസ്സ് തികയുമ്പോൾ കയ്യിലെ പത്ത് വിരലുകളുടെ ബയോമെട്രിക്കും രേഖപ്പെടുത്താം. എ്ന്നാൽ കുട്ടി വിദേശത്ത് ആണെങ്കിൽ, തിരിച്ചറിയൽ രേഖയായി കുട്ടിയുടെ സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ട് നിർബന്ധമാണ്.

അതേസമയം, പത്തുവർഷം പഴക്കമുള്ള ഇതുവരെയും പുതുക്കിയിട്ടില്ലാത്ത ആധാർ ഉടമകളും പുതുക്കണമെന്നാണ്‌ നിർദേശം. തിരിച്ചറിയൽ, മേൽവിലാസ രേഖകൾ ഓൺലൈൻ വഴി ജൂൺ 14വരെ സൗജന്യമായി അപ്‌ലോഡ് ചെയ്യാം. ഇതിനായി https://myaadhaar.uidai.gov.in സന്ദർശിക്കാം. ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത്‌ ഡോക്യുമെന്റ്‌ അപ്‌ഡേറ്റ്‌ ഓപ്ഷൻ വഴിയാണ്‌ രേഖകൾ അപ്‌ലോഡ്‌ ചെയ്യേണ്ടത്‌. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക്‌ മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാനാകൂ. അക്ഷയകേന്ദ്രങ്ങൾ വഴിയും മറ്റ് ആധാർ കേന്ദ്രങ്ങൾ വഴിയും സേവനം ലഭ്യമാക്കാൻ അമ്പത് രൂപയാണ്‌ നിരക്ക്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News