കടലിലിറങ്ങാന്‍ ഇഷ്ടമുള്ളവരാണ് നാമെല്ലാവരും. ബീച്ചിന്‌റെ വശത്ത് കാലില്‍ പതിയെ വന്ന് മുത്തുന്ന കടല്‍ തിരമാലയിലൂടെ കാല്‍ നനച്ച് സൂര്യാസ്തമയവും ആസ്വദിച്ച് ചുവന്ന ഭൂമിയിലൂടെ നടക്കുമ്പോള്‍ പെട്ടന്ന് കാല്‍ എന്തിലോ തട്ടുന്നു. വേദനയെടുത്ത് കല്ലിലെന്തെങ്കിലുമായിരിക്കും തട്ടിയത് എന്ന കരുതി നോക്കുമ്പോള്‍ ഒന്നും കാണില്ലായിരിക്കും. എന്നാല്‍ നിങ്ങളുടെ കാലിപ്പോള്‍ തട്ടിയിരിക്കുന്നത് കടലിലെ ഏറ്റവും അപകടകാരിയായ ജീവിയെയാണ്. കല്ല് പോലെയിരിക്കുന്ന സ്റ്റോൺ ഫിഷ്
എന്താണ് സ്റ്റോൺ ഫിഷ്?
ചെങ്കടലിലും തെക്ക് കിഴക്കനേഷ്യയിലും ആസ്‌ട്രേലിയയിലും കാണപ്പെടുന്ന കൊടും വിഷമുള്ള ജീവിയാണ് സ്‌റ്റോണ്‍ ഫിഷ്. ശത്രുവിനെ പറ്റിക്കാന്‍ വേണ്ടി പ്രച്ഛന്ന വേഷം കെട്ടാനുള്ള കഴിവാണ് ഈ മീനിനെ പ്രശസ്തമാക്കുന്നത്. പരുക്കന്‍ പുറം പ്രതലമുള്ള ഈ മത്സ്യം പാറകളിലും പവിഴപുറ്റുകളിലും തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ഇഴുകിചേരാന്‍ കഴിവുള്ളവയാണ്.
സ്റ്റോൺ ഫിഷിനെ അപകടകാരിയാക്കുന്നതെന്താണ്?
സ്റ്റോൺ ഫിഷിനെ അപകടകാരിയാക്കുന്നത് അതിന്റെ മുതുകിലെ മുള്ളാണ്. വളരെ മൂർച്ചയുള്ള മുള്ളുകൾ വിഷമയമാണ്. ഇതിനെ അറിയാതെ തട്ടുകയോ, ചവിട്ടുകയോ ചെയ്താൽ ഈ മുള്ളിൽ കൂടി സ്റ്റോൺഫിഷ് വിഷം വമിക്കും. സ്റ്റോൺ ഫിഷിനെ അറിയാതെ ചവിട്ടിയാൽ അതിന്റെ നട്ടെല്ലിൽ നിന്ന് വിഷം ഈ മുള്ളിലൂടെ പുറത്തെത്തും. ഇത് കൊണ്ടുണ്ടാകുന്ന വേദന അസഹനീയമാണ്. കൃത്യമായ സമയത്ത് ചികിത്സ തേടിയില്ലെങ്കിൽ കടുത്ത നീർവീക്കം, പക്ഷാഘാതം മുതൽ മരണം വരെയും സംഭവിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here